കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ജില്ലയിലെ കര്‍പ്പൂരമാവുകള്‍ സംരക്ഷിക്കുന്നതിനുള്ള ഗവേഷണ പദ്ധതി നടപ്പിലാക്കുന്നു. പോളച്ചിറ അഥവാ നെടുങ്ങോലം മാവ് എന്ന പേരിലും കര്‍പ്പൂരമാവുകള്‍ അറിയപ്പെടുന്നുണ്ട്. കര്‍പ്പൂരമാവിന്റെ സംരക്ഷണത്തിനും പ്രചരണത്തിനും ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഇത്തരം മാവ് നട്ടുവളര്‍ത്തുന്ന കര്‍ഷകരുടെ വിവരങ്ങള്‍ കൊട്ടാരക്കര സദാനന്ദപുരത്തുള്ള കൃഷിവിജ്ഞാന കേന്ദ്രത്തില്‍ ശേഖരിച്ചുവരുന്നു. കര്‍പ്പൂരമാവ് നട്ടുവളര്‍ത്തുന്ന കര്‍ഷകര്‍ വിവരം 8137840196 എന്ന നമ്പരില്‍ രാവിലെ 10നും ഉച്ചയ്ക്കും ശേഷം മൂന്നിനും ഇടയില്‍ ബന്ധപ്പെട്ട് അറിയിക്കണം.
കര്‍പ്പൂരമാവ് സംരക്ഷണ പദ്ധതി
കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ജില്ലയിലെ കര്‍പ്പൂരമാവുകള്‍ സംരക്ഷിക്കുന്നതിനുള്ള ഗവേഷണ പദ്ധതി നടപ്പിലാക്കുന്നു.
Share your comments