കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ഡോ. കെ ടി ജലീല്‍, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കര്‍ഷകരെ ആദരിക്കും. ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരാകും. ഇതോടനുബന്ധിച്ച് ജൈവകൃഷിക്ക് പ്രധാന്യം നല്‍കുന്ന കാര്‍ഷിക പ്രദര്‍ശനം, വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തുന്ന സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഘോഷയാത്രയും പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 12 ന് ആരംഭിക്കുന്ന കാര്‍ഷികപ്രദര്‍ശനമേളയുടെ ഉദ്ഘാടനവും ജില്ലയിലെ മികച്ച വിജ്ഞാന വ്യാപന പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് വിതരണവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ കേരള നിയമസഭാസ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. വിവിധപ്രദേശങ്ങളിലെ ഭക്ഷ്യവിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഫുഡ്‌കോര്‍ട്ടും സംഘടിപ്പിച്ചിട്ടുണ്ട്.
Share your comments