1. News

മുഴുവന്‍ വാര്‍ഡുകളിലും കര്‍ഷക സഭകള്‍ സംഘടിപ്പിക്കും:   മന്ത്രി വി.എസ്.സുനില്‍കുമാര്‍

കാർഷിക മേഖലയിലെ സമഗ്ര വികസനം ലക്ഷ്യം വെച്ച് സമഗ്രപരിഷ്കാരത്തിന് ഒരുങ്ങി കൃഷിവകുപ്പ്. സംസ്ഥാനത്ത് എല്ലാ ഗ്രാമങ്ങളിലും കർഷകരുമായി സംവദിച്ച് കൊണ്ട് കർഷകർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കിയുള്ള പദ്ധതികൾ പ്രായോഗീകമാക്കാനാണ് കൃഷിവകുപ്പ് ഉദേശിക്കുന്നത്

KJ Staff

കാർഷിക മേഖലയിലെ സമഗ്ര വികസനം ലക്ഷ്യം വെച്ച് സമഗ്രപരിഷ്കാരത്തിന് ഒരുങ്ങി കൃഷിവകുപ്പ്. സംസ്ഥാനത്ത് എല്ലാ ഗ്രാമങ്ങളിലും കർഷകരുമായി സംവദിച്ച് കൊണ്ട് കർഷകർ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കിയുള്ള പദ്ധതികൾ പ്രായോഗീകമാക്കാനാണ് കൃഷിവകുപ്പ് ഉദേശിക്കുന്നത്.സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും ജൂലായ് മാസത്തില്‍ കര്‍ഷക സഭകള്‍ സംഘടിപ്പിക്കുമെന്ന്  കൃഷി  മന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന വിഷന്‍ 2018 ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷക സഭകളിലൂടെ സംസ്ഥാനത്തെ പത്തുലക്ഷം കര്‍ഷകരിലേക്കെത്തുകയാണ് ലക്ഷ്യം. വാര്‍ഡ് അംഗത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സഭകള്‍ കൃഷിഓഫീസര്‍മാര്‍ സംഘടിപ്പിക്കണം. എല്ലാ വര്‍ഷവും കര്‍ഷകസഭകള്‍ നടത്താനാണ് വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കൃഷിഭവനുകള്‍ക്കു കീഴിലും ഞാറ്റുവേല ചന്തകള്‍ സംഘടിപ്പിക്കും. നടീല്‍ വസ്തുക്കള്‍, ഉത്പാദനോപാധികള്‍, കാര്‍ഷികോപകരണങ്ങള്‍ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും ചന്തകളിലൂടെ ലഭ്യമാക്കും.

എല്ലാ വര്‍ഷവും മേയ് 27 കൃഷിഭവന്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് സംസ്ഥാനതല കൃഷി ഓഫീസര്‍മാരുടെ സംഗമം നടത്തും. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ നോണ്‍ പ്ലാന്‍ അടക്കം 1935 കോടി രൂപ വകുപ്പ് ചെലവഴിച്ചു. കൃഷിവകുപ്പ് പുനസംഘടിപ്പിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമെടുക്കും. വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം വകുപ്പ് ഫലപ്രദമായി വിനിയോഗിക്കും.

ഡിജിറ്റല്‍ കര്‍മസേന രൂപീകരിക്കുന്ന നടപടി തുടങ്ങിയിട്ടുണ്ട്. ആശയവിനിമയം സുഗമമാക്കാന്‍ ആന്ധ്രപ്രദേശിലെ കൃഷിവകുപ്പിന്റെ മാതൃകയില്‍ ടെലിഗ്രാം ആപ്പ് ഉപയോഗപ്പെടുത്തും. സംസ്ഥാനത്തെ റീട്ടെയില്‍ കീടനാശിനി കടകളില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ മാസത്തില്‍ രണ്ടു തവണയെങ്കിലും പരിശോധന നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

കൃഷിവകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ എ. എം. സുനില്‍കുമാര്‍, മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ജെ. ജസ്റ്റിന്‍ മോഹന്‍,  ഡോ. രാജശേഖരന്‍, അഡീഷണല്‍ ഡയറക്ടര്‍ എ. ഗിരിജകുമാരി എന്നിവര്‍ സംസാരിച്ചു.

English Summary: karshaka sabhas in all wards

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds