അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്വാശ്രയ കാര്‍ഷകവിപണികളില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉത്പന്നനിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവ് തടയുന്നതിനും കാർഷിക മേഖല കൂടുതൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയുമാണ് ഈ പുതിയ. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനപ്പാറ, മലയാറ്റൂര്‍, കാഞ്ഞൂര്‍ എന്നീ വിപണികളിലാണ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. പഴം,പച്ചക്കറി ഉത്പാദനവിപണനരംഗത്ത് സജീവമായി ഇടപെടുന്ന വിപണികളില്‍ മൂവായിരത്തോളം കര്‍ഷകര്‍ അംഗങ്ങളാണ്. ആഴ്ചതോറും ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നുവരുന്നു.
പ്രതിവര്‍ഷം പത്ത് കോടിയോളം രൂപയുടെ വിറ്റുവരവ് ഉള്ള വിപണികളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കച്ചവടക്കാര്‍ ഉത്പന്നലേലത്തില്‍ പങ്കെടുക്കുന്നു. കച്ചവടക്കാര്‍ ഒത്തു ചേര്‍ന്ന് ഉത്പന്നങ്ങളുടെ വില ഇടിക്കുന്ന അവസ്ഥയുണ്ട്. ചിലപ്പോള്‍ കച്ചവടക്കാര്‍ സംഘം ചേര്‍ന്ന് ലേലം ബഹിഷ്‌ക്കരിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനും വിലയിടിവ് തടയുന്നതിനും ആയിട്ടാണ് വിപണികളില്‍ കാര്‍ഷികവിളകളില്‍ നിന്ന് മൂല്യവര്‍ദ്ധിത വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സൗകര്യം ഒരുക്കുന്നത്. നാട്ടില്‍ ധാരാളമായുണ്ടാകുന്ന ചക്ക, ഏത്തക്കായ എന്നിവയില്‍ നിന്ന് ചിപ്‌സ് നിര്‍മ്മിക്കുക, പഴങ്ങളും പച്ചക്കറികളും ഉണക്കി പൗഡര്‍ ഉണ്ടാക്കുക എന്നിവയാണ് പ്രോജക്ടില്‍ വിഭാവനം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് വിപണികളില്‍ ഇതിന് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കും. വ്യവസായവകുപ്പ് നിര്‍ദ്ദേശിക്കുന്ന ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും നല്‍കും.
വിപണികളിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിശീലനം നല്‍കി അവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകഗ്രൂപ്പാണ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ നിന്നും 25 ലക്ഷം രൂപ പദ്ധതിക്ക് വകയിരുത്തിയിട്ടുണ്ട്. പ്രോജക്ടിന്റെ നിര്‍മ്മാണോദ്ഘാടനം ആനപ്പാറസ്വശ്രയവിപണിയില്‍ റോജി.എം. ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി.പോള്‍ അദ്ധ്യക്ഷത വഹിച്ചു. തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വൈ. വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി.എം വര്‍ഗീസ് പ്രോജക്ട് അവതരിപ്പിച്ചു. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യര്‍, തുറവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍വി ബൈജു, ആനപ്പാറ ഫാത്തിമ മാതാ പള്ളി വികാരി ഫാ. ബേസില്‍ പുഞ്ചപുതുശ്ശേരി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.എം ജെയ്സണ്‍, ജോസഫ് പാറേക്കാട്ടില്‍, കെ.പി അയ്യപ്പന്‍, ഗ്രേസ്സി റാഫേല്‍, ത്രിതല പഞ്ചായത്ത് മെമ്പര്‍മാരായ ടി.ടി പൗലോസ്, ഷേര്‍ളി ജോസ്, സിജു ഈരാളി, കര്‍ഷക വിപണി പ്രസിഡന്റ്, പി.വി പൗലോസ്, വൈസ് പ്രസിഡന്റ് വര്‍ഗ്ഗീസ് പുളിയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോ - അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്വാശ്രയ വിപണികളില്‍ സ്ഥാപിക്കുന്ന കാര്‍ഷിക വ്യവസായ യൂണിറ്റുകളുടെ നിര്‍മ്മാണോദ്ഘാടനം ആനപ്പാറസ്വയാശ്രയവിപണിയില്‍ റോജി.എം. ജോണ്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്വാശ്രയ വിപണികളില്‍ കാര്‍ഷികവ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു
അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്വാശ്രയ കാര്‍ഷകവിപണികളില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉത്പന്നനിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു.
Share your comments