കര്‍ഷകമിത്രങ്ങളുടെ സേവനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍.കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും ഉത്പാദനോപാധികള്‍ ലഭ്യമാക്കുന്നതിനും ആരംഭിച്ച 'കര്‍ഷകമിത്ര' മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷികാധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ സ്വീകാര്യത വര്‍ദ്ധിച്ചുവരികയാണെന്നും ഇതുമായി ബന്ധപ്പെട്ട സംരംഭകരെ ആകര്‍ഷിക്കുന്നതിനുള്ള നടപടികള്‍ വകുപ്പ് തലത്തില്‍ തന്നെ ആരംഭിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
ഓരോ വര്‍ഷവും 40 വിദ്യാര്‍ത്ഥികളെ വീതം തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജ്, കാസര്‍ക്കോട് പടന്നക്കാട് കാര്‍ഷിക കോളേജ് എന്നിവിടങ്ങളിലായിതിരഞ്ഞെടുത്തുകൊണ്ട്, ജീവനകല, വ്യക്തിത്വ ഗുണങ്ങള്‍,കമ്പ്യൂട്ടര്‍ വൈദഗ്ധ്യം, കാര്‍ഷിക അനുബന്ധമേഖലകളിലെ വിവിധ സംരംഭങ്ങളിലുള്ള പ്രവൃത്തി പരിചയം, സംരംഭകത്വ പരിശീലനം എന്നീ മേഖലകളിലില്‍ പരിശീലനം നല്‍കുന്നു. പരിശീലനത്തിന് ശേഷം കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗവേഷണ കേന്ദ്രങ്ങളിലും കാര്‍ഷിക വികസന - കര്‍ഷക ക്ഷേമവകുപ്പിൻ്റെ കീഴിൽ പ്രവര്‍ത്തിക്കുന്ന വിവിധ കൃഷിഭവനുകള്‍, ഫാമുകള്‍ എന്നിവിടങ്ങളിലുമായി പരിശീലന പരിപാടികള്‍ നടത്തുന്നു.
Share your comments