1. News

കാര്‍ഷികോത്പന്നങ്ങള്‍  വാങ്ങാന്‍ കര്‍ഷകമിത്രങ്ങള്‍ വീട്ടിലെത്തും 

വീടുകളിലുണ്ടാക്കുന്ന ഏത് കാര്‍ഷികോത്പന്നവും വീട്ടിലെത്തി വിപണിവിലയ്ക്ക് വാങ്ങുന്ന സംവിധാനം കൃഷിവകുപ്പൊരുക്കുന്നു. ആദ്യ ഘട്ടമായിതൃശ്ശൂര്‍ ജില്ലയിലാണ് കര്‍ഷകമിത്രങ്ങള്‍ എന്ന പേരില്‍ സംഘം ഇതിനായി രംഗത്തിറങ്ങുന്നത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ഇത് വ്യാപിപ്പിക്കും.

KJ Staff
വീടുകളിലുണ്ടാക്കുന്ന ഏത് കാര്‍ഷികോത്പന്നവും വീട്ടിലെത്തി വിപണിവിലയ്ക്ക് വാങ്ങുന്ന സംവിധാനം കൃഷിവകുപ്പൊരുക്കുന്നു. ആദ്യ ഘട്ടമായിതൃശ്ശൂര്‍ ജില്ലയിലാണ് കര്‍ഷകമിത്രങ്ങള്‍ എന്ന പേരില്‍ സംഘം ഇതിനായി രംഗത്തിറങ്ങുന്നത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ ഇത് വ്യാപിപ്പിക്കും.

കൃഷിമിത്രങ്ങൾക്ക് മാസം 5000 രൂപ ശമ്പളവും 5000 രൂപ യാത്രാച്ചെലവുമാണ് കൃഷിവകുപ്പ്  നല്‍കുക. ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്പോഴുണ്ടാകുന്ന ലാഭത്തിൻ്റെ  നിശ്ചിത ശതമാനവും നല്‍കും. കര്‍ഷകകുടുംബത്തിലുള്ളവരെ മാത്രമാണ് കര്‍ഷക മിത്രങ്ങളായി തിരഞ്ഞെടുക്കുക.കൃഷി ഓഫീസറുടെ സഹകരണത്തോടെയായിരിക്കും ഇവരുടെ പ്രവര്‍ത്തനം. കാര്‍ഷിക ഇനങ്ങള്‍ ശേഖരിക്കാനായി 10,000 രൂപ ഇവര്‍ക്ക് കൃഷിവകുപ്പ് മുന്‍കൂര്‍ നല്‍കും.

വീടിനോടുചേര്‍ന്ന് കുറച്ചെങ്കിലും സ്ഥലമുള്ളവരെയും വീട്ടമ്മമാരെയും കൃഷിയിലേക്ക് ആകർഷിക്കുക യാണ്  പദ്ധതി കൊണ്ട്  ലക്ഷ്യമിടുന്നത്. ചെറുകിട കൃഷി പ്രോത്സാഹിപ്പിക്കുകയാണ് മറ്റൊരു  ലക്ഷ്യം കൃഷിയിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കുകയും അവരുടെ ഉത്പന്നത്തിന് വിപണിയും ന്യായവിലയും ഉറപ്പാക്കുകയുമാണ്.പദ്ധതിയുടെ ലക്ഷ്യം. വീട്ടില്‍ ചെറുകിട കൃഷിചെയ്യാന്‍ താത്പര്യമുള്ള ഒട്ടേറെ പേരുണ്ട്.വിപണിയില്‍ വില്‍ക്കാനാകാത്തതിനാല്‍ പലരും പിന്മാറുകയാണ്. ഇത് മാറ്റിയെടുക്കാനാണ് കര്‍ഷകമിത്രങ്ങളെ രംഗത്തിറക്കുന്നത്.
English Summary: karshakamitram for buying agri products

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds