മലയാള മനോരമയുടെ കര്‍ഷകശ്രീ കാര്‍ഷികമേള നാളെ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. രണ്ടു വര്‍ഷത്തിലൊരിക്കലുള്ള കാർഷിക മേളയിൽ കേരളത്തിലെ ഏറ്റവും മികച്ച കർഷകനു മലയാള മനോരമ നൽകുന്ന കർഷകശ്രീ പുരസ്കാരം സ്വന്തം നാട്ടുകാരനായ കെ. കൃഷ്ണനുണ്ണി ഏറ്റുവാങ്ങും..മേളനഗരിയില്‍ ഈ മാസം 23ന് നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരം നൽകും
കർഷകശ്രീ 2020 പുരസ്‌കാര നിർണ്ണയത്തിൻ്റെ അവസാന ഘട്ടം വരെ എത്തിയവരും മുൻ കർഷകശ്രീ ജേതാക്കളും സ്വന്തം കൃഷിരീതികളും അനുഭവങ്ങളും മറ്റു കർഷകരുമായി പങ്കിടുന്ന കർഷക സംഗമം 23നു നടക്കും.സെമിനാര് പരമ്പര 22നു ആരംഭിക്കും .പാൽ, മുട്ട , ഇറച്ചി ഉൽപാദനം , വിപണനം മൂല്യവർധന എന്നിവയെക്കുറിച്ചുള്ള സെമിനാർ 26ന് നടക്കും.
അ ഞ്ചു ദിവസം നീളുന്ന കാര്‍ഷികമേളയിൽ ഈ മേഖലകളിലെ ഏറ്റവും പുതിയ അറിവുകളും സാങ്കേതികവിദ്യകളും അവതരിപ്പിക്കും.മേളയുടെ ഭാഗമായുള്ള പ്രദർശനത്തിൽ കാര്ഷികോപാധികൾ വാങ്ങാനും അവസരം ഉണ്ടാകും എല്ലാ ദിവസവും വൈകിട്ട് ജനപ്രിയ കലാപരിപാടികളും അരങ്ങേറും..കേരള കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകള്‍, കൃഷി, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകള്‍, സര്‍ക്കാര്‍, പൊതു.പൊതുമേഖല, സ്വകാര്യമേഖലാസ്ഥാപനങ്ങള്‍, കര്‍ഷക, സംരംഭക കൂട്ടായ്മകള്‍ എന്നിവയുടേതടക്കം നൂറില്‍പരം സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ടാകും.
Share your comments