മലയാള മനോരമയുടെ കര്‍ഷകശ്രീ 2020 അവാര്‍ഡ് സമര്‍പ്പണത്തോട് അനുബന്ധിച്ചുള്ള കാര്‍ഷികമേള ജനുവരി 22 മുതൽ 26 വരെ പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ അരങ്ങേറും. രണ്ടു വര്‍ഷത്തിലൊരിക്കലുള്ള കാർഷിക മേളയിൽ കേരളത്തിലെ ഏറ്റവും മികച്ച കർഷകനു മലയാള മനോരമ നൽകുന്ന കർഷകശ്രീ പുരസ്കാരം സ്വന്തം നാട്ടുകാരനായ കെ. കൃഷ്ണനുണ്ണി ഏറ്റുവാങ്ങും..മേളനഗരിയില്‍ ഈ മാസം 23ന് നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്‌കാരം നൽകുന്നത്.
അഞ്ചു ദിവസം നീളുന്ന കാര്‍ഷികമേളയിൽ ഈ മേഖലകളിലെ ഏറ്റവും പുതിയ അറിവുകളും സാങ്കേതികവിദ്യകളും അവതരിപ്പിക്കും.സെമിനാറുകളും പ്രദര്‍ശനവും മേളയുടെ ആകര്‍ഷണമാണ്. എല്ലാ ദിവസവും വൈകിട്ട് ജനപ്രിയ കലാപരിപാടികളും അരങ്ങേറും..കേരള കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകള്‍, കൃഷി, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകള്‍, സര്‍ക്കാര്‍, പൊതു.പൊതുമേഖല, സ്വകാര്യമേഖലാസ്ഥാപനങ്ങള്‍, കര്‍ഷക, സംരംഭക കൂട്ടായ്മകള്‍ എന്നിവയുടേതടക്കം നൂറില്‍പരം സ്റ്റാളുകള്‍ പ്രദര്‍ശന നഗരിയിലുണ്ടാകും.
കടപ്പാട് : മനോരമ
Share your comments