News

കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷിക്കാം

Award

ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 20 മുതല്‍ 28 വരെ ആലപ്പുഴ എസ്.ഡി.വി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തോടനുബന്ധിച്ച് നല്‍കിവരുന്ന 'ജെ കൃഷ്ണന്‍ സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരത്തിന് ആലപ്പുഴ ജില്ലയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 10 സെന്റില്‍ കുറയാത്ത കൃഷിഭൂമിയില്‍ സ്വന്തമായി സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ച് പ്രാവര്‍ത്തികമാക്കുകയോ കൃഷി, സംയോജിത കൃഷി, സുസ്ഥിര കൃഷി, എന്നീ മേഖലകളില്‍ ഉയര്‍ന്ന ഉലപാദന ക്ഷമത കൈവരിക്കുകയോ ചെയ്ത് കാര്‍ഷികവ്യത്തിയില്‍ അനുകരണീയമായ മാതൃകകള്‍ സൃഷ്ടിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.

ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കര്‍ഷകന് 15551 രൂപയും ശില്പവും പ്രശംസാപത്രവും നല്കും. വ്യക്തികള്‍, കൃഷിഭവനുകള്‍, മറ്റ് സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നവര്‍ക്ക് നാമനിര്‍ദേശം ചെയ്യാവുന്നതാണ്. അപേക്ഷ ഫോറം ആഫിസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ രണ്ടു സാക്ഷികള്‍ സഹിതം, ഭീമ ടവര്‍ (ഒന്നാം നില), മുല്ലയ്ക്കല്‍ ആലപ്പുഴ-11. എന്ന വിലാസത്തില്‍ ഡിസംബര്‍ 15 നു മുന്‍പ് ലഭിച്ചിരിക്കണം.


English Summary: Karshakashresta Award

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine