കൊല്ലം: ജില്ലയിലെ കാര്‍ഷിക കര്‍മ്മസേന വന്‍കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരുവര്‍ഷമാകുമ്പോള്‍, 22 അംഗങ്ങളുള്ള സംഘത്തിന് കാര്‍ഷികോപകരണങ്ങള്‍ ലഭ്യമാക്കുകയാണ് കൃഷിവകുപ്പ്. കര്‍മ്മസേനയെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കാനും ജില്ലയില്‍ ജൈവകൃഷി വ്യാപിപ്പിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണിത്. ഇന്ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്യും.
'മണിക്കൂറുകള്‍ക്കകം ടെക്‌നീഷ്യന്‍ നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ അവര്‍ക്ക് ജോലിയില്‍ നിരവധി വെല്ലുവിളികളുണ്ട്. വീട്ടുവളപ്പിലെ പച്ചക്കറികള്‍ വളര്‍ത്താന്‍ സഹായിക്കുന്നതുള്‍പ്പടെയുള്ള ജോലികള്‍ ഇവര്‍ ചെയ്യുന്നുണ്ട്. തെങ്ങുകയറ്റം, കളകള്‍ നശിപ്പിക്കുക, കീടനാശിനി തളിക്കുക, വളപ്രയോഗം തുടങ്ങി ആധുനിക കാര്‍ഷികോപരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ വരെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ട്രാക്ടര്‍, പവര്‍ ടില്ലര്‍ എന്നിവയും പരിശീലിപ്പിക്കുന്നുവെന്ന്' അസിസ്റ്റന്റ് അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ഡി. ഷാജി പറയുന്നു.
കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമത്തെ അഭിമുഖീകരിക്കുന്നതിന് കൃഷി വകുപ്പ് രൂപവത്കരിച്ച തൊഴില്‍സേന നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വീടുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ ജൈവകൃഷിയിലേക്കുള്ള വിവിധ സേവനങ്ങള്‍ക്ക് കര്‍മ്മസേനയെ സമീപിക്കുന്നു.
അടുത്തിടെ, ശ്രീനാരായണ കോളേജ് വിദ്യാര്‍ത്ഥികള്‍ അവരുടെ ക്യാമ്പസില്‍ കര്‍മ്മസേനയുടെ സഹായത്തോടെ നെല്ല് കൃഷി ആരംഭിച്ചു. സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കുകള്‍ വളരെ കുറവാണ്, കാര്‍ഷിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നമുറയ്ക്ക് അതിനിയും കുറയും. നിരക്കുകള്‍ എല്ലായ്‌പ്പോഴും ഓഫീസ് വഴിയാണ്, ആവശ്യമുള്ളപ്പോള്‍ ജനങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധം പുലര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു.
ജൈവ കമ്പോസ്റ്റ് ഉപയോഗിച്ചുള്ള ജൈവവളത്തിന്റെ ഉത്പാദനത്തിലും കാര്‍ഷിക കര്‍മ സേന ഉള്‍പ്പെടുന്നു. വേണാട് എന്ന പേരിലുള്ള ജൈവവളവും ഇന്ന് പുറത്തിറക്കും.
Share your comments