<
  1. News

തരിശ് നിലങ്ങളില്‍ പൊന്ന് വിളയിക്കാന്‍ കതിരണിപ്പാടം പദ്ധതി

കണ്ണൂര്‍ ജില്ലയിലെ തരിശ് നിലങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കതിരണിപ്പാടം പദ്ധതിക്ക് പട്ടുവം അരിയിലില്‍ തുടക്കമായി. ജില്ലാപഞ്ചായത്ത്, കൃഷിവകുപ്പ്, പട്ടുവം കൃഷിഭവന്‍ എന്നിവയുമായി സഹകരിച്ച് അരിയില്‍ പാടശേഖരം സമിതിയുടെ അഞ്ച് വര്‍ഷത്തിലേറെയായി തരിശായിക്കിടക്കുന്ന 50 ഏക്കര്‍ കൈപ്പാട് മേഖലയില്‍ ഞാറ് നടീല്‍ ഉല്‍സവം സംഘടിപ്പിച്ചുകൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം.

KJ Staff
കണ്ണൂര്‍ ജില്ലയിലെ തരിശ് നിലങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കതിരണിപ്പാടം പദ്ധതിക്ക് പട്ടുവം അരിയിലില്‍ തുടക്കമായി. ജില്ലാപഞ്ചായത്ത്, കൃഷിവകുപ്പ്, പട്ടുവം കൃഷിഭവന്‍ എന്നിവയുമായി സഹകരിച്ച് അരിയില്‍ പാടശേഖരം സമിതിയുടെ അഞ്ച് വര്‍ഷത്തിലേറെയായി തരിശായിക്കിടക്കുന്ന 50 ഏക്കര്‍ കൈപ്പാട് മേഖലയില്‍ ഞാറ് നടീല്‍ ഉല്‍സവം സംഘടിപ്പിച്ചുകൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് കതിരണിപ്പാടം. ജില്ലയെ തരിശ് രഹിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി ജില്ലയുടെ കാര്‍ഷിക വികസനത്തിലെ പ്രധാന ചുവടുവയ്പ്പാണ്. 
 വര്‍ഷങ്ങളായി തരിശായി കിടന്നതു മൂലം കാടുമൂടിക്കിടക്കുകയായിരുന്ന പ്രദേശം യന്ത്രസഹായത്തോടെ 15 ലക്ഷത്തോളം രൂപ ചെലവില്‍ വൃക്ഷത്തൈകളും മരങ്ങളും വേരോടെ പിഴുതുമാറ്റി വൃത്തിയാക്കിയ ശേഷമാണ് കൃഷിയിറക്കിയത്. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപയാണ് കതിരണിപ്പാടം പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. കൃഷി ചെയ്യാത്തതും കൃഷിക്ക് അനുയോജ്യവുമായി ജില്ലയിലുള്ള 1800 ഹെക്ടര്‍ ഭൂമിയില്‍ ഒന്നാം ഘട്ടമായി 1000 ഹെക്ടര്‍ കൃഷി യോഗ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കര്‍ഷകന് ഒരു ഹെക്ടറിന് 50,000 രൂപ വരെ നല്‍കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുക.
 
English Summary: Kathiranippadam project

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds