അന്യസംസ്ഥാന കോഴിമുട്ടകള്‍ വിപണി കൈയേറുന്നത് തടയിടാന്‍ ഒരുങ്ങി കാട്ടാകാമ്പാല്‍ പഞ്ചായത്ത്. മുട്ട സ്വയംപര്യാപത കൈവരിക്കുന്നതിലൂടെ വീട്ടമ്മമാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും വഴിയൊരുക്കുകയാണ് കോഴിഗ്രാമം പദ്ധതി. പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളായ 21 ഗ്രൂപ്പുകള്‍ക്ക് മുട്ട കോഴികളെയും കൂടും വിതരണം ചെയ്യ്തു. ഒരു ഗ്രൂപ്പില്‍ നാല് മുതല്‍ പത്ത് അംഗങ്ങള്‍ വരെ ഉണ്ടാകും. പദ്ധതി പ്രകാരം 2875 കോഴികളെയും 115 കൂടും വിതരണം ചെയ്തു. ഒരാള്‍ക്ക് 25 കോഴിയും 50 കിലോ തീറ്റയും ലഭിക്കും. സ്വാശ്രേയ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് എന്റര്‍പ്രൈസസ് കമ്പനിയാണ് കോഴികളെ വിതരണം ചെയ്യുന്നത്.
65 ദിവസം പ്രായമായ മുട്ട കോഴി കുഞ്ഞുങ്ങള്‍ക്ക് ഇന്‍ഷുറന്‍സും കമ്പനി നല്‍കുന്നുണ്ട്. ചത്ത് പോയ കോഴികളുടെ ഫോട്ടോ സഹിതം കമ്പനിയ്ക്ക് അയച്ച് കൊടുത്താല്‍ പകരം കോഴികളെ നല്‍കും. പദ്ധതിയ്ക്കായി ഒരാള്‍ക്ക് 15000 രൂപയാണ് കുടുംബശ്രീ ലോണ്‍ നല്‍കുന്നത്. ഇതില്‍ 2000 രൂപ സബ്‌സിഡി ലഭിക്കും. കുറഞ്ഞ പലിശയില്‍ ലഭിക്കുന്ന ലോണ്‍ തുക മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കണം.കോഴി കൃഷിയില്‍ നിന്നും ലഭിക്കുന്ന മുട്ടകള്‍ ശേഖരിച്ച് പഞ്ചായത്തിലെ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളിലേക്ക് എത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മുട്ട സ്വയം പര്യാപ്തമാകുന്നതിലൂടെ വിപണിയില്‍ എത്തുന്ന വ്യാജ മുട്ടകള്‍ക്ക് ഒരു പരിധി വരെ തടയിടാന്‍ സാധിക്കും. ഇതോടൊപ്പം വീട്ടമാര്‍മാര്‍ക്ക് മികച്ച വരുമാന മാര്‍ഗം കൂടി ഒരുങ്ങുകയാണ്.
Share your comments