സംസ്ഥാനത്തെ പൗള്‍ട്രി കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ഫാം ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് കെപ്‌കോ വില്‍പന കേന്ദ്രം തുടങ്ങുന്നു. തിരുവനന്തപുരം പേട്ടയിലെ കെപ്‌കോ റെസ്‌റ്റോറന്റിനും ന്യായവില മെഡിക്കല്‍ സ്‌റ്റോറിനും സമീപത്താണ് ആരംഭിക്കുന്നത്. കൂടുകള്‍, വളം, മറ്റു ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെ ലഭിക്കും. ഈ മാസം 23 ന് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങും.
കോഴിവളര്‍ത്തല്‍, മുട്ടയുത്പാദനം എന്നിവയില്‍ കെപ്‌കോ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ആഭ്യന്തരമുട്ടയുത്പാദനത്തില്‍ 7.6 കോടിയുടെ വര്‍ദ്ധനവ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ നേടിയെടുക്കാന്‍ കോര്‍പറേഷന് കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ 63 കേന്ദ്രങ്ങളില്‍ കെപ്‌കോ ചിക്കന്‍ ലഭിക്കുന്നുണ്ട്. ഇതിനു പുറമെ കെപ്‌കോ ഫാമിലി റെസ്‌റ്റോറന്റ്, പൗള്‍ട്രി ഇന്‍ഫര്‍മേഷന്‍ സെന്റര്‍, നൈപുണ്യ വികസന കേന്ദ്രങ്ങള്‍, പൗള്‍ട്രി തീറ്റ നിര്‍മാണ കേന്ദ്രങ്ങള്‍, പൗള്‍ട്രി മരുന്നുകളുടെ ന്യായവില കേന്ദ്രങ്ങള്‍ എന്നിവയെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴി കര്‍ഷകര്‍ക്ക് പുറമെ കുടുംബശ്രീയുമായി സഹകരിച്ചും കോഴി വളര്‍ത്തല്‍ നടത്തുന്നു.
കെപ്‌കോ പൗള്‍ട്രി ഫാം ഉപകരണങ്ങളുടെ വില്‍പന കേന്ദ്രം ആരംഭിക്കുന്നു
സംസ്ഥാനത്തെ പൗള്‍ട്രി കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ഫാം ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് കെപ്‌കോ വില്‍പന കേന്ദ്രം തുടങ്ങുന്നു. തിരുവനന്തപുരം പേട്ടയിലെ കെപ്‌കോ റെസ്‌റ്റോറന്റിനും ന്യായവില മെഡിക്കല്‍ സ്‌റ്റോറിനും സമീപത്താണ് ആരംഭിക്കുന്നത്. കൂടുകള്‍, വളം, മറ്റു ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെ ലഭിക്കും. ഈ മാസം 23 ന് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങും.
Share your comments