പൊതുവിപണിയേക്കാൾ വിലക്കുറവിൽ കോഴിയിറച്ചി ലഭ്യമാക്കാനൊരുങ്ങി കെപ്കോ. ഓണക്കാലത്ത് ഇറച്ചിക്ക് വിലകൂടാൻ സാധ്യതയുള്ളതിനാൽ കർഷകരിൽ നിന്ന് ന്യായവിലയ്ക്ക് കോഴി വാങ്ങാൻ കെപ്കോ തീരുമാനിക്കുകയായിരുന്നു. ഇത് പ്രോസസ് ചെയ്ത് പ്രാദേശിക ഔട്ട്ലെറ്റുകളിലേക്ക് വിതരണം ചെയ്യും. ഓണക്കാലത്ത് കെപ്കോ പ്രതിദിനം ആയിരം കോഴികളുടെ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇത് 600-700 എണ്ണമാണ്.
നിലവിൽ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, എന്നീ ജില്ലകളിലാണ് കെപ്കോ ചിക്കൻ വിൽക്കുന്നത്. കൂടാതെ എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഓണത്തിന് മുമ്പ് ചിക്കൻ ലഭ്യമാക്കാനും കെപ്കോ ശ്രമിക്കുന്നുണ്ട്. അതെസമയം നാടൻ ചിക്കന് പൊതുവിപണിയിൽ കിലോയ്ക്ക് 360 രൂപയാണെങ്കിൽ കെപ്കോയിൽ 215 രൂപയ്ക്ക് ലഭിക്കും.
കെപ്കോ ഇനങ്ങൾ - വില
പൊതുവിപണി- വില
☛ മുഴുവൻ കോഴി (തൊലിയോടെ): 249 രൂപ
☛ മുഴുവൻ കോഴി (തൊലിയില്ലാതെ): 259 രൂപ
☛ നാടൻ ചിക്കൻ: 360 രൂപ
☛ ചിക്കൻ വിംഗ്‌സ് : 259 രൂപ
☛ ലിവർ:119 രൂപ
☛ കോഴിക്കാൽ: 279 രൂപ
☛ ഡ്രംസ്റ്റിക്ക്: 299 രൂപ
☛ ബോൺലെസ് ബ്രെസ്റ്റ്: 399 രൂപ
Share your comments