കേരസമൃദ്ധി വീണ്ടെടുപ്പ് ലക്ഷ്യമിട്ട് കൽപ്പകം സമഗ്ര കേരകൃഷി വ്യാപന പദ്ധതിക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ചു. ഒന്നരലക്ഷം ഫലവൃക്ഷ തൈകളും ഒരു ലക്ഷം തെങ്ങിൻതൈകളും ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. തെങ്ങിൻ തൈകൾ പ്രദേശികമായി ഉൽപ്പാദിപ്പിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് 500 ഉൽപ്പാദന നഴ്‌സറികൾ തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കും.
കേര കൃഷിയുടെ പുനരുജ്ജീവനത്തിന് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര ആവിഷ്‌കൃത പദ്ധതികളായ പ്രധാൻമന്ത്രി കൃഷി സിഞ്ചയ് യോജന 'ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി', ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി, കൃഷി വകുപ്പിന്റെയും ഹരിത കേരള മിഷന്റെയും പദ്ധതികൾ എന്നിവ സംയോജിപ്പിച്ചാണ് കൽപ്പകം സമഗ്ര കേരകൃഷി വ്യാപന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ചിറയിൻകീഴ് ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലെയും തൊഴിലുറപ്പ് തൊഴിലാളികൾക്കായി നഴ്‌സറി യൂണിറ്റുകൾ ആരംഭിക്കും. തെങ്ങിൻ തൈ ഉൽപ്പാദിപ്പിക്കുക മാത്രമല്ല അതിന്റെ പരിപാലനവും കൂടി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. മാർച്ച് മാസത്തിനുള്ളിൽ അത്യുൽപാദന ശേഷി ഉള്ള പതിനായിരം തെങ്ങിൻ തൈകൾ സൗജന്യമായി 5000 വീടുകളിൽ പരീശീലനം ലഭിച്ച തൊഴിൽ ഉറപ്പ് തൊഴിലാളികൾ നട്ട് കൊടുക്കുകയും അതോടൊപ്പം അടുത്ത മൂന്ന് വർഷക്കാലം ഈ തൊഴിലാളികളുടെ ചുമതലയിൽ തൈകൾ പരിപാലിക്കുകയും ചെയ്യുന്നതാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത്തരത്തിൽ ഒരു ലക്ഷം തെങ്ങിൻ തൈകളാണ് സൗജന്യമായി വിതരണം ചെയ്തു നട്ട് പരി പാലിക്കപ്പെടുന്നത്.
'കൽപ്പകം സമഗ്ര കേരകൃഷി വ്യാപന' പദ്ധതിയുമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്
കേരസമൃദ്ധി വീണ്ടെടുപ്പ് ലക്ഷ്യമിട്ട് കൽപ്പകം സമഗ്ര കേരകൃഷി വ്യാപന പദ്ധതിക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം കുറിച്ചു.
Share your comments