കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കോക്കനട്ട്, ബനാന, ഹണി, മാംഗോ, വെജിറ്റബിള്‍ പാര്‍ക്കുകള്‍ ആരംഭിക്കുവാന്‍ 100 കോടി രൂപയുടെ പദ്ധതി. കിഫ്ബിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ബനാന, ഹണി, കോക്കനട്ട് പാര്‍ക്കുകളാണ് ആദ്യം തുടങ്ങുക.
കോഴിക്കോട് ജില്ലയിലാണ് രണ്ട് കോക്കനട്ട് പാര്‍ക്കുകള്‍ തുറക്കുന്നത്്. ബനാന, ഹണി പാര്‍ക്കുകള്‍ തൃശ്ശൂര്‍ ജില്ലയിലാണ് ആരംഭിക്കുന്നത്. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുക. രണ്ടാംഘട്ടമായി പാലക്കാട് മുതലമടയില്‍ മാംഗോ പാര്‍ക്കും ഇടുക്കി ജില്ലയിലെ വട്ടവടയില്‍ വെജിറ്റബിള്‍ പാര്‍ക്കും ആരംഭിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പാര്‍ക്കില്‍ സൗകര്യമുണ്ടാകും. കര്‍ഷകര്‍ക്ക് കൂടുതല്‍ പങ്കാളിത്തം കൊടുത്തുകൊണ്ടായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒപ്പം മായം കലരാത്ത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്.
സംസ്ഥാനത്തിന്റെ പലഭാഗത്തും കാര്‍ഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താതെ തകരാറിലായി കിടക്കുന്ന സാഹചര്യം കണക്കിലെടുത്ത്് അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പുനലൂരില്‍ ഐ.ടി.ഐ. ആരംഭിച്ചിട്ടുണ്ട്.
Share your comments