കാക്കനാട്: എറണാകുളം ജില്ലയിലെ കാർഷികോല്പാദന പുനരുദ്ധാരണ മേഖലകൾക്ക് പ്രഥമ പരിഗണന നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. 2019 -20 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ബി എ അബ്ദുൽ മുത്തലിബ് അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന ആകെ ധനാഗമന തുക1715880950രൂപയും ധനവ്യയ തുക1707245480രൂപയുമാണ്.
ക്ഷീര കൃഷി, തെങ്ങ്, നെല്ല്, മത്സ്യം തുടങ്ങി കൃഷി മേഖലയിലും വിത്ത് ഉല്പാദന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കും കൃഷിത്തോട്ട വികസനങ്ങൾക്കും ബജറ്റ് കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ നടത്തിയിരുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങൾ തുടരുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തുന്ന ബജറ്റാണ് ഇക്കുറിയും ഉള്ളത്. പ്രളയ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കും ബജറ്റിൽ മുൻതൂക്കം നൽകുന്നു. ജില്ലാ പഞ്ചായത്തിനു മുമ്പിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപയും ക്ലോക്ക് ടവറിന്റെ നിർമ്മാണത്തിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രളയത്തിൽ തകർന്ന കൈത്തറി മേഖലയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 30 ലക്ഷം രൂപയും മാറ്റി വച്ചിട്ടുണ്ട്.
ആലുവയിലെ സംസ്ഥാന കൃഷി വിത്തുല്പാദന കേന്ദ്രം ( 50 ലക്ഷം), ഒക്കൽ വിത്ത് ഉല്പാദന കേന്ദ്രം ( 50 ലക്ഷം), മരട് ഫാം ആൻഡ് തെങ്ങ് നേഴ്സറി (50 ലക്ഷം), നേര്യമംഗലത്തെ ജില്ലാ കൃഷിത്തോട്ടം (ഒരു കോടി) കാർഷിക മേഖലയുടെ യന്ത്രവൽക്കരണം ( 60 ലക്ഷം) ക്ഷീരമേഖല അഭിവൃദ്ധി പദ്ധതി (50 ലക്ഷം), ജില്ലാ കൃഷിത്തോട്ടങ്ങളുടെ ആധുനികവൽക്കരണം - പ്രത്യേക ദൗത്യ പദ്ധതികൾ ( 30 ലക്ഷം), നെൽക്കൃഷി കൂലിച്ചെലവ് സബ്സിഡി പദ്ധതി ( ഒരു കോടി 80 ലക്ഷം), ക്ഷീരവൃദ്ധി - ഒരു റിവോൾവിങ്ങ് ഫണ്ട് -ക്ഷേമ പദ്ധതി (20 ലക്ഷം) , കാലിശ്രീ കൃത്രിമ കന്നുകാലി പ്രജനന പരിപാടി ( 10 ലക്ഷം) , നീർ സമൃദ്ധി ഗ്രാമീണ സമഗ്ര നീരിട പദ്ധതി (50 ലക്ഷം), കേരവൃക്ഷം - ഗ്രാമവൃക്ഷം സംയോജിത കാർഷിക പദ്ധതി (30 ലക്ഷം) തുടങ്ങിയവയാണ് കൃഷി മേഖലയിൽ വകയിരുത്തിയിരിക്കുന്നത്. കുടിവെള്ള പദ്ധതികൾക്കായി ഒരു കോടി രൂപയും ജലസേചന പദ്ധതികൾക്ക് 2.75 കോടി രൂപയും മഴവെള്ള സംഭരണി സ്ഥാപിക്കലിന് 80 ലക്ഷം രൂപയും ജല ശുദ്ധി പദ്ധതികൾക്കായി 5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഫ്ളഡ് മാപ്പിങ്ങ് സാധ്യതാ ഭൂപടത്തിന് 10 ലക്ഷം രൂപയും ഗ്രന്ഥാലയങ്ങളുടെ പുനരുജ്ജീവന പദ്ധതികൾക്കായി 10 ലക്ഷം രൂപയും വകയിരുത്തി.
വിദ്യാഭ്യാസ മേഖലയിൽ സമഗ്ര വിദ്യാലയ വികസന പദ്ധതിക്കായി 5.7 കോടി രൂപയും സർവ്വ ശിക്ഷാ അഭിയാൻ പദ്ധതിക്കായി ഏഴ് കോടി രൂപയും വിദ്യാലയങ്ങളിൽ പ്രത്യേക വനിതാ വിശ്രമ മുറികളുടെ നിർമ്മാണത്തിനായി ഒന്നരക്കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ പാലിയേറ്റീവ് കെയർ പരിശീലന പദ്ധതിക്കായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വനിതാ ക്ഷേമത്തിൽ കുടുംബശ്രീ സംരംഭാലയങ്ങളുടെ സ്ഥാപനത്തിന് 20 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി വിഭാഗീയരായ വനിതകൾക്ക് സ്വയം സഹായ സംഘങ്ങളുടെ സംരംഭാലയങ്ങൾക്ക് ഒരു കോടി 25 ലക്ഷം രൂപയും പട്ടികവർഗ്ഗ യുവാക്കൾക്ക് ഓട്ടോറിക്ഷ വാങ്ങൽ പദ്ധതിക്ക് 35 ലക്ഷം രൂപയും അനുവദിച്ചു. പട്ടികജാതി കോളനി ആസ്ഥാന സൗകര്യ വികസനത്തിനായി 3.33 കോടി രൂപയും വകയിരുത്തി.
English Summary: kerala agriculture sector to be prioritized in Panchayat budget
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments