1. News

മുള ഉല്‍പ്പന്നങ്ങളുടെ വിപണന മേളയൊരുക്കി കേരള ബാംബൂ ഫെസ്റ്റ് 27 മുതല്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

മുള, കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണന ശൃംഖലയുടെ ഉന്നമനത്തിനായി സംസ്ഥാന ബാംബൂ മിഷന്‍ ഒരുക്കുന്ന 19-ാമത് കേരള ബാംബൂ ഫെസ്റ്റ് 2022 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 4 വരെ എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും.

Meera Sandeep
മുള ഉല്‍പ്പന്നങ്ങളുടെ വിപണന മേളയൊരുക്കി കേരള ബാംബൂ ഫെസ്റ്റ് 27 മുതല്‍ ; മന്ത്രി രാജീവ് ഉദ്ഘാടനം ചെയ്യും
മുള ഉല്‍പ്പന്നങ്ങളുടെ വിപണന മേളയൊരുക്കി കേരള ബാംബൂ ഫെസ്റ്റ് 27 മുതല്‍ ; മന്ത്രി രാജീവ് ഉദ്ഘാടനം ചെയ്യും

എറണാകുളം: മുള, കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണന ശൃംഖലയുടെ ഉന്നമനത്തിനായി സംസ്ഥാന ബാംബൂ മിഷന്‍ ഒരുക്കുന്ന 19-ാമത് കേരള ബാംബൂ ഫെസ്റ്റ് 2022 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 4 വരെ എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും.

നവംബര്‍ 27ന് വൈകിട്ട് 6ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മേള ഉദ്ഘാടനം ചെയ്യും.  മേളയില്‍ വിവിധങ്ങളായ മുള-കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണനവും ഉണ്ടാകും. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 4 വരെ രാവിലെ 11 മുതല്‍ രാത്രി 9 വരെയാണു മേളയുടെ സമയക്രമം.

കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി മുന്നൂറോളം കരകൗശല തൊഴിലാളികളും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റില്‍ പ്രദര്‍ശനം ഒരുക്കുന്നുണ്ട്. സംസ്ഥാന ബാംബൂ മിഷന്‍ പരിശീലകര്‍ രൂപകല്‍പ്പന ചെയ്ത വിവിധ കരകൗശല ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി  പ്രത്യേക ഗാലറിയും സജ്ജമാക്കുന്നുണ്ട്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റില്‍ പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: മുള ഇനി മരമല്ല , പച്ച സ്വര്‍ണ്ണമാണ്

ഉദ്ഘാടന ചടങ്ങില്‍ ഉമ തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍  എം.പി വിശിഷ്ടാതിഥിയാകും. കൊച്ചി നഗരസഭാ മേയര്‍ എം. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 

ബന്ധപ്പെട്ട വാർത്തകൾ: മുള വിഭവങ്ങൾ ഉപയോഗിച്ച് പോസ്റ്റ് കോവിഡ് -19ൽ ഇന്ത്യ സമ്പദ്‌വ്യവസ്ഥ ഉയർത്തും

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമന്‍ ബില്ല, നാഷണല്‍ ബാംബൂ മിഷന്‍ ഡയറക്ടര്‍ ഡോ. പ്രഭാത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, എറണാകുളം പോലീസ് കമ്മീഷ്ണര്‍ നാഗരാജു ചകിലം, സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ മോഹനന്‍, കേരള  വന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ശ്യാം വിശ്വനാഥ്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷ്ണല്‍ ഡയറക്ടര്‍ കെ. സുധീര്‍,  കൊച്ചി നഗരസഭാ കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, കെബിപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. സൂരജ് തുടങ്ങിയവര്‍ പങ്കെടുക്കും.

English Summary: Kerala Bamboo Fest organized a mktg fair for bamboo products from 27th

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds