1. News

Kerala Budget 2024 : റബ്ബർ താങ്ങുവില കൂട്ടി; കാർഷിക മേഖലയ്ക്ക് 1698 കോടി

കാർഷിക സർവകലാശാലയ്ക്ക് 75 കോടിയും, ക്ഷീര വികസനത്തിന് 150.25 കോടിയും, വിളപരിപാലനത്തിന് 535.9 കോടിയും, വിഷരഹിത പച്ചക്കറിയ്ക്ക് 78 കോടിയും, ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടിയും വകയിരുത്തി

Darsana J
Kerala Budget 2024 : റബ്ബർ താങ്ങുവില കൂട്ടി; കാർഷിക മേഖലയ്ക്ക് 1698 കോടി
Kerala Budget 2024 : റബ്ബർ താങ്ങുവില കൂട്ടി; കാർഷിക മേഖലയ്ക്ക് 1698 കോടി

1. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാമത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. കാർഷിക മേഖലയിലെ പ്രതിസന്ധികൾ നേരിടാൻ 1698 കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. 65 കോടി നാളികേര വികസനത്തിനും, 93.6 കോടി നെല്ല് ഉദ്പാദനത്തിനും, 4.6 കോടി സുഗന്ധ വ്യഞ്ജന കൃഷിയ്ക്കും, വിളകളുടെ ഉദ്പാദന ശേഷി വർധിപ്പിക്കാൻ 2 കോടിയും, കുട്ടനാടിന്റെ വികസനത്തിന് 36 കോടിയും വകയിരുത്തി. അതേയമയം, നാളികേരത്തിന്റെ താങ്ങുവില വർധിപ്പിച്ചിട്ടില്ല.

കൂടുതൽ വാർത്തകൾ: AAY റേഷൻ കാർഡുകാർക്കുള്ള പഞ്ചസാര സബ്സിഡി 2 വർഷം കൂടി നീട്ടി

റബ്ബറിന്റെ താങ്ങുവില 10 രൂപ കൂട്ടി 180 രൂപയാക്കി. നേരത്തെ 170 രൂപയായിരുന്നു. താങ്ങുവില വർധിപ്പിക്കാൻ കേന്ദ്രസർക്കാരിൽ നിന്നും പിന്തുണ ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രി അറിയിച്ചു. കാർഷിക സർവകലാശാലയ്ക്ക് 75 കോടിയും, ക്ഷീര വികസനത്തിന് 150.25 കോടിയും, വിള പരിപാലനത്തിന് 535.9 കോടിയും, വിഷരഹിത പച്ചക്കറിയ്ക്ക് 78 കോടിയും, ഉൾനാടൻ മത്സ്യബന്ധനത്തിന് 80 കോടിയും, മത്സ്യത്തൊഴിലാളി പുനരധിവാസത്തിനും തീരദേശ വികസനത്തിനും 10 കോടി വീതവും പ്രഖ്യാപിച്ചു. കൂടാതെ, കശുവണ്ടി മേഖലയുടെ പുരോഗതിയ്ക്ക് 30 കോടി, ഫാക്ടറി പുനരുദ്ധാരണത്തിന് 2 കോടി, കൈത്തറി മേഖലയ്ക്ക് 51.8 കോടി, കൃഷി ഉന്നതി യോജനയ്ക്ക് 77 കോടി, മണ്ണ്-ജല സംരക്ഷണത്തിന് 83.99 കോടി എന്നിങ്ങനെയും നീക്കിവയ്ക്കുന്നതായി ധനമന്ത്രി അറിയിച്ചു.

സർക്കാർ അധികാരത്തിലെത്തിയ ശേഷം 2,36,244 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷിക മൂല്യ ശൃംഖല ആധുനികവല്‍ക്കരണ പദ്ധതിയ്ക്ക് സംസ്ഥാന വിഹിതമായി 100 കോടിയും ലോകബാങ്ക് സഹായത്തോടെ 5 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിയ്ക്ക് 2365 കോടി പ്രഖ്യാപിച്ചു.

2. കൊല്ലം ജില്ലയിൽ മൃഗക്ഷേമ പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിച്ചു. മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരമാണിത്. 2023 - 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഫെബ്രുവരി 15ന് മുമ്പ് അപേക്ഷ നല്‍കണം. അപേക്ഷ ഫോറം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ മൃഗാശുപത്രികളിലും ലഭ്യമാണ്.

3. എടത്വയിൽ കാലാവസ്ഥാനുസൃത കൃഷി പദ്ധതിക്ക് തുടക്കം. ദേശീയ കാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ല കൃഷി വിജ്ഞാന കേന്ദ്രമാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക് രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണത്തിലൂടെ ചെലവ് കുറക്കാനും വളങ്ങളുടെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കാനും പദ്ധതി സഹായിക്കും. എടത്വ മുക്കൊടി തെക്ക് പാടശേഖരത്തിലെ 25 ഏക്കര്‍ പാടശേഖരത്തില്‍ ഡ്രോൺ ഉപയോഗിച്ച് നെല്ലിനുള്ള പോശക മിശ്രിതം തളിച്ചു. ചടങ്ങില്‍ 30 കര്‍ഷകര്‍ പങ്കെടുത്തു.

4. പാലുത്പന്ന നിർമ്മാണത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ വെച്ച് ഫെബ്രുവരി 12 മുതൽ 22 വരെ പരിപാടി നടക്കും. ക്ഷീരോത്പന്ന നിർമ്മാണ സംരംഭകത്വം തുടങ്ങാൻ താൽപര്യമുള്ളവർക്കും ക്ഷീരകർഷകർക്കും പരിശീലനത്തിൽ പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് 135 രൂപയാണ്. താത്പര്യമുള്ളവർ ഫെബ്രുവരി 8 വൈകിട്ട് അഞ്ചിന് മുമ്പായി 0495 2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണം.

English Summary: Kerala Budget 2024 Rubber support price increased 1698 crore for agriculture sector

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds