1. News

നാളികേര സംഭരണത്തിന് കൃഷിയിടത്തിന്റെ പരമാവധി വിസ്‌തൃതി 15 ഏക്കറാക്കി

15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും നാളികേര സംഭരണത്തിന് സർക്കാർ അനുമതി നൽകിയതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. നിലവിലെ പരമാവധി വിസ്‌തൃതി 5 ഏക്കറായിരുന്നു.

Meera Sandeep
നാളികേര സംഭരണത്തിന് കൃഷിയിടത്തിന്റെ പരമാവധി വിസ്‌തൃതി 15 ഏക്കറാക്കി
നാളികേര സംഭരണത്തിന് കൃഷിയിടത്തിന്റെ പരമാവധി വിസ്‌തൃതി 15 ഏക്കറാക്കി

എറണാകുളം: 15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും നാളികേര സംഭരണത്തിന്  സർക്കാർ അനുമതി നൽകിയതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. നിലവിലെ പരമാവധി വിസ്‌തൃതി 5 ഏക്കറായിരുന്നു.

അഞ്ച് ഏക്കറിൽ കൂടുതൽ സ്ഥലത്ത് നാളികേര ഉൽപ്പാദനം നടത്തുന്ന കർഷകരെ കൂടി കൊപ്ര സംഭരണ പദ്ധതിയിലെ ഗുണഭോക്താക്കളാക്കണമെന്ന ആവശ്യം  കൊപ്ര സംഭരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് രൂപീകരിച്ച സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി  ചർച്ച ചെയ്യുകയും, 15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും കൊപ്ര സംഭരണത്തിനായി പച്ചത്തേങ്ങ സംഭരിക്കുന്നതിന്    ശുപാർശ നൽകുകയും ചെയ്തിരുന്നു.

സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച് സംസ്ഥാന സർക്കാരിന്റെ പച്ച തേങ്ങാ സംഭരണത്തിലും നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണത്തിന്റെ ഭാഗമായ പച്ചതേങ്ങ സംഭരണത്തിനും 15 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകരിൽ നിന്നും പച്ചതേങ്ങ സംഭരിക്കുന്നതിന് അനുമതി നൽകിയതായി മന്ത്രി അറിയിച്ചു.

Ernakulam: Agriculture Minister P Prasad informed that the government has given permission for procurement of coconut from farmers who have up to 15 acres of agricultural land. The current maximum area was 5 acres.

The state-level monitoring committee formed to coordinate copra procurement activities discussed the demand to make the farmers who produce coconut more than five acres of land as beneficiaries of the copra procurement scheme and recommended procurement of green coconut for copra procurement from the farmers who have up to 15 acres of agricultural land.

English Summary: The maximum farm area for coconut storage increased to 15 acres

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds