<
  1. News

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കയർ തൊഴിലാളി  ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2020- 21 വർഷത്തെ ഡിഗ്രി- പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

KJ Staff
കയർ തൊഴിലാളി
കയർ തൊഴിലാളി

കേരള കയർ തൊഴിലാളി  ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2020- 21 വർഷത്തെ ഡിഗ്രി- പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

ക്ഷേമനിധിയിൽ അംഗത്വം എടുത്ത് 2020 മെയ് 31ന് രണ്ടുവർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹത.

കേരളത്തിലെ ഗവ അംഗീകൃത സ്ഥാപനങ്ങളിൽ സർക്കാർ അംഗീകൃത ഫുൾടൈം കോഴ്സുകളിൽ ഡിഗ്രി, പിജി, പ്രൊഫഷണൽ കോഴ്സുകൾ, പോളിടെക്നിക്, എഞ്ചിനീയറിംഗ്, മെഡിസിൻ, അഗ്രികൾച്ചർ, നഴ്സിംഗ് കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം. 

അപേക്ഷാഫോറം 10 രൂപ നിരക്കിൽ കയർ ക്ഷേമനിധിയുടെ എല്ലാ ഓഫീസുകളിലും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷാഫോറങ്ങൾ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എല്ലാ ഓഫീസുകളിലും ഫെബ്രുവരി 28 വരെ സ്വീകരിക്കുന്നതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

English Summary: Kerala Coir Workers Welfare Board invited applications for the children of the workers who are members of the Board for the year 2020- 21 years degree and professional education grant.

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds