കേരളം ഇതുവരെ നേരിട്ടില്ലാത്ത കാലാവസ്ഥ വ്യതിയാനങ്ങൾക്കു വേദിയാകുകയാണ്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ കടല്‍ തിളച്ചുമറിയുകയാണെന്ന് റിപ്പോര്‍ട്ട്. അമിതചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലയിടത്തും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്. തൃശൂര്‍ വെള്ളാനിക്കരയിലാണ് ഏറ്റവുമധികം ചൂട് (38 ഡിഗ്രി സെല്‍ഷ്യസ്) രേഖപ്പെടുത്തിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
താപനില ഉയര്‍ന്നതോടെ കടലില്‍ വന്‍ തിരയിളക്കമാണ് അനുഭവപ്പെടുന്നത്. തിരകള്‍ 1.8 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്നേക്കും.ഉള്‍ക്കടലിലെ അത്യുഷ്ണ പ്രതിഭാസം മൂലമാണ് കടലില്‍ വന്‍തിരയിളമുണ്ടാകുന്നത്. ഈ പ്രതിഭാസവും,വടക്കന്‍ മേഖലയില്‍ നിന്നുള്ള ഉഷ്ണവാതവുമാണ് സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കാന്‍ കാരണം.ശരാശരിയില്‍ നിന്നു രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയര്‍ന്നു നില്‍ക്കുന്ന പ്രതിഭാസമാണ് അത്യുഷ്ണം. ശരാശരിയില്‍ നിന്ന് താപനില 4.5 ഡിഗ്രി സെല്‍ഷ്യസ് ഉയരുകയും ഇത് രണ്ട് ദിവസം തുടര്‍ച്ചയായി നിലനില്‍ക്കുകയും ചെയ്യുന്നതാണ് ഉഷ്ണതരംഗത്തിന് (ഹീറ്റ് വേവ്) കാരണമാകുന്നത് .
Share your comments