<
  1. News

ആദ്യ ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളം ഒന്നാം നിരയിലെത്തി

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ് അതോറിട്ടി ഒഫ് ഇന്ത്യയുടെ ) ആദ്യ ഭക്ഷ്യ സുരക്ഷാസൂചികയില്‍ ( കേരളം ഒന്നാം നിരയിലെത്തി. ഭക്ഷ്യ സുരക്ഷാരംഗത്ത് നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണിത്. സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത സംസ്ഥാനങ്ങളേയാണ് ഒന്നാംനിരയില്‍ ഉള്‍പ്പെടുത്തിയത്. ആരോഗ്യ സൂചികയിലും കേരളം ഒന്നാമതെത്തിയിരുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങലിലും ഭക്ഷ്യ സുരക്ഷ രംഗത്ത് നല്ല മത്സരാത്മകത സൃഷ്ടിക്കുന്നതിനും

Asha Sadasiv

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ് അതോറിട്ടി ഒഫ് ഇന്ത്യയുടെ ) ആദ്യ ഭക്ഷ്യ സുരക്ഷാസൂചികയില്‍ ( കേരളം ഒന്നാം നിരയിലെത്തി. ഭക്ഷ്യ സുരക്ഷാരംഗത്ത് നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്താണിത്.

സംസ്ഥാന ഭക്ഷ്യസുരക്ഷാ സൂചികയില്‍ 75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത സംസ്ഥാനങ്ങളേയാണ് ഒന്നാംനിരയില്‍ ഉള്‍പ്പെടുത്തിയത്. ആരോഗ്യ സൂചികയിലും കേരളം ഒന്നാമതെത്തിയിരുന്നു. സംസ്ഥാനങ്ങളിലും  കേന്ദ്രഭരണ പ്രദേശങ്ങലിലും ഭക്ഷ്യ സുരക്ഷ രംഗത്ത് നല്ല മത്സരാത്മകത സൃഷ്ടിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചിക പുറത്തിറക്കാന്‍ എഫ്.എസ്.എസ്.എ.ഐ. തീരുമാനിച്ചത്.

2018 ഏപ്രില്‍ 1 മുതല്‍ ഈ മാര്‍ച്ച്‌ 31 വരെയുള്ള കാലയലവില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഭക്ഷ്യ സുരക്ഷയുടെ അഞ്ച് വിവിധ പാരാമീറ്ററുകള്‍ വിലയിരുത്തിയാണ് ഭക്ഷ്യസുരക്ഷാ സൂചിക തയ്യാറാക്കിയത്. ഫുഡ് ടെസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, നിരീക്ഷണ പാരാമീറ്റര്‍ എന്നിവയില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.കേരളമുള്‍പ്പെടെ 7 സംസ്ഥാനങ്ങളാണ് 75 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത് മുന്‍ നിരയില്‍ എത്തിയിരിക്കുന്നത്. 

English Summary: kerala first in food security index

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds