കല്‍പ്പറ്റ: രൂക്ഷമായ വന്യമൃഗശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതിന് വനനിയമത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് കാര്‍ഷിക പുരോഗമന സമിതി വയനാട് ജില്ലാകമ്മിറ്റി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. കല്‍പ്പറ്റ എം.ജി.ടി.ഹാളില്‍ ചേര്‍ന്ന യോഗം കാര്‍ഷിക ക്ഷേമബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്തു. വൈസ് ചെയര്‍മാന്‍ വി.പി. വര്‍ക്കി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പി.എം. ജോയ് യോഗം ഉദ്ഘാടനം ചെയ്തു.
ഗഫൂര്‍ വെണ്ണിയോട്, ഡോ. ബെഞ്ചമിന്‍ ഈശോ, ഡോ. പി. ലക്ഷമണന്‍, വത്സ ചാക്കോ, കണ്ണിവട്ടം, കേശവന്‍ ചെട്ടി, ബെന്നി ചെറിയാന്‍, ടി.കെ. ഉമ്മര്‍ പൊഴുതന, ടി.പി.ശശി, കെ.എം.സുരേഷ് ബാബു, കെ.സി.അബ്രഹാം, ഫ്രാന്‍സിസ് മങ്കുത്തേല്‍, സൈമ,നൗഷാദ് മുട്ടില്‍, പൗലോസ്, പി.ജെ.ടോമി, മത്തായി കട്ടക്കയം, എ.എം.ഭാസ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.പി.അഷ്‌റഫ് നന്ദി പറഞ്ഞു.
കര്‍ഷകര്‍ക്ക് ദോഷം ചെയ്യുന്ന സ്വതന്ത്രവ്യാപാര കരാറില്‍ നിന്നും (എഫ്.ഡി.എ) ഇന്ത്യ പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് കേരളപ്പിറവിദിനമായ നവംബര്‍ 1 മുതല്‍ പഞ്ചായത്ത് തലത്തില്‍ വിവിധ കര്‍ഷക സംഘടനകളുമായി സഹകരിച്ച് പ്രക്ഷോഭസമര പരിപാടികള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു.
#Dhanya
Share your comments