ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ശിശുദിനത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കുന്നു. അജൈവ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നവംബര്‍ 14-ന് സ്‌കൂളുകളില്‍ തുടക്കം കുറിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ ഓരോ നിയോജകമണ്ഡലത്തിലും അതത് എം.എല്‍.എമാര്‍ നിര്‍വ്വഹിക്കും.
എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തും കെ. എം. മാണി പാലായിലും മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും സി. കെ. ആശ വൈക്കത്തും ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ എല്ലാ സ്‌കൂളുകളിലും ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരും ഗ്രീന്‍ ടെക്‌നീഷ്യന്‍മാരും സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇതുസംബന്ധിച്ച് ബോധവല്‍ക്കരണം നടത്തിയതിന്റെ ഫലമായാണ് ഹരിതചട്ടം പ്രഖ്യാപിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിയുടെയും ജില്ലാ കലക്ടര്‍ ഡോ. ബി.എസ്. തിരുമേനിയുടെയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജില്ലാ ശുചിത്വ സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
CN Remya Chittettu Kottayam, #KrishiJagran
Share your comments