അറുപത് വയസ്സു കഴിഞ്ഞ കര്‍ഷകത്തൊഴിലാളികള്‍ക്ക് അധിവര്‍ഷാനുകൂല്യ കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാതല ആനുകൂല്യ വിതരണമേളയും വിദ്യാഭ്യാസ അവാര്‍്ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2011 മുതല്‍ ലഭിക്കേണ്ട അധിവര്‍ഷാനുകൂല്യം 300 കോടിയോളം രൂപയുടെ കുടിശ്ശികയാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംശാദായം അഞ്ചുരൂപയില്‍ നിന്ന് 20 രൂപയാക്കി ഉയര്‍ത്തിയാല്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനാകും. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ എല്ലാ വര്‍ഷവും നൂറു രൂപ വീതം വര്‍ദ്ധിപ്പിക്കാനും നടപടിയായി. കാര്‍ഷികോല്പ്പന്നങ്ങളുടെ വിലയിടിവ് കര്‍ഷകരെ സാരമായി ബാധിക്കുന്നുണ്ട്. എന്നാല്‍ കര്‍ഷകനെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് എപ്പോഴും കരുതലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. കൃഷ്ണന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. മുരളി, കൗണ്‍സിലര്‍ എം. വിജയലക്ഷ്മി എന്നിവര്‍ പങ്കെടുത്തു
കര്‍ഷകത്തൊഴിലാളികള്‍ക്ക് ആനുകൂല്യ കുടിശ്ശിക നല്‍കും
അറുപത് വയസ്സു കഴിഞ്ഞ കര്‍ഷകത്തൊഴിലാളികള്‍ക്ക് അധിവര്‍ഷാനുകൂല്യ കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാതല ആനുകൂല്യ വിതരണമേളയും വിദ്യാഭ്യാസ അവാര്‍്ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Share your comments