സംസ്ഥാനത്ത് ഓണച്ചന്ത ആഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തയുണ്ടാകും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ 5 ദിവസമായിരിക്കും ഓണച്ചന്ത നടത്തുക. അതെസമയം, സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കും.
റേഷൻകടകൾ വഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭിക്കും. എഎവൈ (മഞ്ഞ), വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2,3 തീയതിയിലും പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിന് ആഗസ്റ്റ് 4 മുതൽ 7 വരെയും, എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയുമാണ് കിറ്റ് വിതരണം.
Share your comments