വ്യവസായങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്കും ലഭ്യമാക്കാൻ സർക്കാരിന്റെ പുതിയ തോട്ടം നയത്തിൽ ശുപാർശ.എല്ലാ തോട്ടങ്ങളെയും ഉൾപ്പെടുത്തി ഡേറ്റാ ബാങ്ക് രൂപവത്കരിക്കും. എല്ലാ തോട്ടവിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും.ഇതിനായി വിവിധവകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റും തോട്ടവിളകളുടെ വികസനത്തിനായി കോ-ഓർഡിനേഷൻ സമിതിയും രൂപവത്കരിക്കും..തോട്ടങ്ങളുടെ അടിസ്ഥാനഘടനയിൽ മാറ്റംവരുത്താതെ പരിഷ്‌കരണ നടപടികളിലൂടെ വരുമാനവും തൊഴിലും വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്‌പാദനത്തിനായി വ്യവസായവകുപ്പിനു കീഴിൽ നിലവിലുള്ള ക്ലസ്റ്റർ പദ്ധതികൾ തോട്ടംവിളകൾക്കും നടപ്പാക്കുമെന്നു ശുപാർശയിൽ പറയുന്നു.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത് പശ്ചിമഘട്ട മേഖലയിലെ ജലം, മണ്ണ്, വായു എന്നിവ സംരക്ഷിക്കാൻ മുൻഗണന നൽകും.റവന്യു, വനം, കൃഷി, തൊഴിൽ, വ്യവസായം, തദ്ദേശഭരണം, ധനകാര്യം, നികുതി, വൈദ്യുതി വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കും.
Share your comments