1. News

വ്യവസായഭദ്രത: സംസ്ഥാന സർക്കാരിന്റെ പലിശ സബ്സിഡി

കോവിഡ്19 നെ തുടർന്നുള്ള ലോക്ക്ഡൗൺ സൂക്ഷ്മ ചെറുകിടവ്യവസായങ്ങള ഏറെ ദോഷമായി ബാധിച്ചു. അതിന്റെ ആഘാതത്തിൽ നിന്നും മറികടക്കുന്നതിന് നിരവധി ആശ്വാസ പദ്ധതികൾക്ക് രൂപം നൽകി വരുന്നുണ്ട്. അതിൽ ഒന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പലിശ സബ്സിഡി.

Arun T

കോവിഡ്19 നെ തുടർന്നുള്ള ലോക്ക്ഡൗൺ സൂക്ഷ്മ ചെറുകിടവ്യവസായങ്ങള ഏറെ ദോഷമായി ബാധിച്ചു. അതിന്റെ ആഘാതത്തിൽ നിന്നും മറികടക്കുന്നതിന് നിരവധി ആശ്വാസ പദ്ധതികൾക്ക് രൂപം നൽകി വരുന്നുണ്ട്. അതിൽ ഒന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പലിശ സബ്സിഡി. ഈ മേഖലയിലെ നിർമ്മാണ സ്ഥാപനങ്ങൾക്കും ജോബ് വർക്ക് ഏറ്റെടുത്ത് നടത്തുന്ന സേവന സ്ഥാപനങ്ങൾക്കും സാമ്പത്തിക
സഹായം എത്തിക്കുവാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2020 ഏപ്രിൽ മുതൽ ഡിസംബർ വരെ എടുക്കുന്ന പുതിയ വായ്പ, പുനർവായ്പ എന്നിവയ്ക്ക് 6 മാസത്തെ പലിശ സബ്സിഡിയാണ് ഇതുപ്രകാരം അനുവദിക്കുക. പ്രവർത്തന മൂലധന വായ്പയ്ക്കും ആ ആനുകൂല്യം ലഭിക്കും.

അർഹത

  • സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന MSME സ്ഥാപനം നിർമ്മാണ പ്രവർത്തിയോ, ജോബ് വർക്കോ ഏറ്റെടുത്ത് നടത്തുന്നതായിരിക്കണം.
  • ഉദ്യോഗ് ആധാർ മെമ്മോറാണ്ടം ഫയൽ ചെയ്തിരിക്കണം.
  • 01.07.2020 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്ന ഉദ്യം രജിസ്ട്രേഷൻ ആയാലും മതിയാകും
  • 01.01.2020 മുതൽ 15.03.2020 വരെ സ്ഥാപനം പ്രവർത്തിച്ചിരിക്കണം.
  • കേന്ദ്രസർക്കാരിന്റെ എമർജൻസി ക്രെഡിറ്റ് ലൈൻ പ്രകാരം വായ്പകൾ എടുത്തവർക്കും (മറ്റ് സർക്കാർ പലിശ സഹായം ലഭിക്കാത്തവർക്കും) ഇതിന് അർഹത ഉണ്ടാകും.

ആനുകൂല്യങ്ങൾ

  • മേൽപറഞ്ഞ സ്ഥാപനങ്ങൾപുതുതായി എടുത്തതോ അധികമായി എടുത്തതോ ആയ പ്രവർത്തന മുലധനവായ്പയ്ക്ക് നൽകിയ പലിശയുടെ 50% പരമാവധി 30,000/- രൂപവരെ ഗ്രാന്റായി അനുവദിക്കുന്നു.
  • പുതുതായി എടുത്തതോ, അധികമായി എടുത്തതോ ആയ സമയവായ്പ (Term loan) യ്ക്ക് നൽകിയ പലിശയുടെ 50% പരമാവധി 30,000/- വരെ ഗ്രാന്റ് അനുവദിക്കുന്നു.
  • 01.04.2020 മുതൽ 31.12.2020 വരെയുള്ള കാലയളവിലെ 6 മാസത്തിനാണ് പലിശ ഇളവ് ലഭിക്കുക.
  • ഒരു സ്ഥാപനത്തിന് ഈ പദ്ധതി പ്രകാരം നൽകുന്ന പരമാവധി ആനുകൂല്യം 60,000/- രൂപ വരെ ആയിരിക്കും.

ലളിതമായി അപേക്ഷിക്കാം

  • വളരെ ലളിതമായി ഈ പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാനാകും എന്നതാണ് പ്രധാന ആകർഷണം.
  • അരപേജിലുള്ള ധനകാര്യസ്ഥാപനത്തിന്റെ ഒരു സർട്ടിഫിക്കറ്റാണ് അധികമായി സമർപ്പിക്കേണ്ട രേഖ.
  • സംരംഭത്തിന്റെ ഘടന, തിരിച്ചറിയൽ രേഖ, യു.എ.എം, Udyam Registration എന്നിവയും വേണം.
  • ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിന് സൗകര്യം ഒരുക്കുന്നതാണ്                               (www.dic.kerala.gov.in)
  • ബന്ധപ്പെട്ട ജനറൽ മാനേജർ (ജില്ലാ വ്യവസായകേന്ദ്രം) മുമ്പാകെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • അർഹമായ സ്ഥാപനങ്ങൾക്ക് ധനകാര്യസ്ഥാപനങ്ങൾ വഴി ആനുകൂല്യം വിതരണം ചെയ്യുന്നതാണ്.
  • ജനറൽ മാനേജരുടെ തീരുമാനത്തിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ദിവസത്തിനുള്ളിൽ വ്യവസായ വാണിജ്യഡയറക്ടർക്ക് അപ്പീൽ നൽകാനും സൗകര്യം ഉണ്ടാകും. ഈ സാമ്പത്തിക വർഷത്തിൽ മതിയായ തുക വകയിരുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത്.

കൂടുതൽ വിവരങ്ങൾക്കായി :
Directorate of Industries Commerce,
Vikas Bhavan P.O, Thiruvananthapuram,
Kerala. 695033
www.dic.kerala.gov.in
industries directorate@gmail.com
Phone : 0471 2302774

English Summary: kerala govt interest subsidy kjaroct0720

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds