കേരളത്തില്‍ കര്‍ഷക ക്ലസ്റ്ററുകള്‍ സ്ഥാപിച്ചു ചെറുധാന്യങ്ങളുടെ കൃഷിക്ക് പ്രാധാന്യം നല്‍കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ക്കായി,പരമ്പരാഗത കൃഷിവികാസ് യോജന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി .
കേരളത്തെ ജൈവ സംസ്ഥാനമായി മാറ്റുന്നതിന്റെ ഭാഗമായി 726 പഞ്ചായത്തുകളില്‍ ക്ലസ്റ്റര്‍ മുഖേന ജൈവകൃഷിയും ചെറുധാന്യ കൃഷിയും വ്യാപകമാക്കും .50 ഏക്കര്‍ വിസ്തൃതിയുള്ള ഒരു ക്ലസ്റ്ററിന് 10 ലക്ഷം രൂപ വരെ ധനസഹായം നല്‍കും. പദ്ധതിയുടെ അടങ്കല്‍ തുക 73 കൂടി രൂപയാണ്. മൂന്നു വര്‍ഷമാണ് കാലയളവ്.പദ്ധതിയുമായിബന്ധപ്പെട്ട സ്പെഷ്യല്‍ ഡിസ്ട്രിബ്യുഷന്‍ മാപ്പ് മന്ത്രി പ്രകാശിപ്പിച്ചു .
Share your comments