News

ചക്ക ഇനി കേരള ജാക്ക്ഫ്രൂട്ട് 

കേരളത്തില്‍ നിന്നുള്ള ചക്കയെ കേരള ജാക്ക്ഫ്രൂട്ട് എന്ന പേരില്‍ ബ്രാന്‍ഡ്‌ചെയ്ത് അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. വിദേശവിപണിയില്‍ വളരെ ആവശ്യക്കാരുള്ള ചക്കയെ പ്രോസ്സ്‌ചെയ്ത് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉണ്ടാക്കി വിപണിയുടെ താരമാക്കുകയാണ് ലക്ഷ്യം.കൃഷിമന്ത്രി വി.എസ് സുനില്‍കുമാറാണ് സര്‍ക്കാരിന്റെ ഈ ആശയം പങ്കുവച്ചത്.

മാള പൂപ്പത്തിയില്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ആരംഭിച്ച ചക്ക സംസ്‌ക്കരണ കേന്ദ്രത്തിന്റെ ഉദ്പാദന വിപണനോദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന് കീഴില്‍ ആരംഭിക്കുന്ന സംസ്ഥാനത്തെ പൊതുമേഖലയിലെ ആദ്യ ചക്ക സംസ്‌ക്കരണ ഫാക്ടറിയാണിത്. ലക്ഷക്കണക്കിന് ചക്കയാണ് കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി ആയ്യക്കപ്പെടുന്നത് തുച്ഛമായ വിലനല്‍കി മറുനാടുകളിലേക്ക് കയറ്റിഅയ്ക്കപ്പെടുന്ന ചക്ക പ്രാദേശികമായി ശേഖരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ സംസ്‌ക്കരിച്ച് ഇവിടെത്തന്നെ ഗുണമേന്‍മയുള്ള വിഭവങ്ങള്‍ആക്കി വരുമാനം നേടുക എന്നതാണ്  ഈസംരംഭത്തിന്റെ മുഖ്യലക്ഷ്യം.

kerala jackfruit

സീസണില്‍ ചക്ക ശേഖരിച്ച് സംസ്‌കരിച്ച് സൂക്ഷിക്കുകയും പിന്നീട് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയുമാണ് ഇവിടെ ചെയ്യുക. പ്രാദേശികമായി കരാര്‍അടിസ്ഥാനത്തില്‍ കുടുബശ്രീയുടെ നേതൃത്വത്തിലും മറ്റും ചക്ക ശേഖരിക്കുകയും സംസ്‌കരിച്ച് ചക്ക പള്‍പ്പ് നെക്ടാര്‍, ചിപ്‌സ്, ചക്ക പൗഡര്‍ മറ്റൊരു പ്രധാന ഉല്‍പ്പന്നമായ ചക്കക്കുരു പൗഡര്‍ ഉപയോഗിച്ച്  പക്കാവട, മുറുക്ക്, ചോക്ലേറ്റ് എന്നിവയുണ്ടാക്കും. തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച്  ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ, സംസ്ഥാനത്തെ 10 ഹൈപ്പര്‍ ബസാറുകള്‍ എന്നിവ മുഖേന വില്‍പ്പന നടത്താനുമാണ് ഉദ്ദേശം.

ഇത്തരം സംരംഭങ്ങളില്‍ ചക്ക ശേഖരിച്ച് മുറിച്ച് വൃത്തിയാക്കി ചുളയാക്കി നല്‍കുവാന്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുകയാണെങ്കില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് തൊഴില് സാധ്യതയും കാണുന്നു. ഇപ്പോഴുള്ള പ്ലാന്റില്‍ 2000 കിലോഗ്രാം ചക്ക സംസ്‌ക്കരിക്കാനുള്ള ശേഷിയാണുളളത്. അടുത്തഘട്ടമായി പ്ലാന്റ്  വിപുലീകരിച്ച് പരിപൂര്‍ണ്ണമായും യന്ത്രവല്‍കൃതമാക്കുവാനും പദ്ധതിയുണ്ട്. ജീവകം എ.ബി.സി എന്നിവയാലും കാല്‍സ്യം ഇരുമ്പ് എന്നീ ധാതുക്കളാലും സമ്പുഷ്ടമാണ് ചക്ക കൂടാതെ അന്നജം കോര്‍ബോക്‌സിലിക് ആസിഡ്, നാര് എന്നിവയുടെ സാന്നിധ്യത്താലും  ഏറെ ഔഷധമൂല്യമുള്ള ഒരു ഫലവര്‍ഗ്ഗമായും ചക്കകാണപ്പെടുന്നു.

jack fruit

വര്‍ഷത്തില്‍ രണ്ടോ മൂന്നോമാസം മാത്രം കാണപ്പെടുന്ന ചക്ക വ്യാവസായിക മേഖലയിലും ഇന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ചക്കയുടെ അധിക ലഭ്യതയെ നമുക്ക് വാണിജ്യവല്‍ക്കരിക്കാന്‍ നമുക്ക് സാധിക്കാതിരുന്നത് ചക്കസംസ്‌ക്കരണത്തക്കുറിച്ചുള്ള അവബോധമില്ലായ്മകൊണ്ടാണ് . ചക്കയുടെ വ്യവസായ സാധ്യതകളെക്കുറിച്ചും നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചും കര്‍ഷകര്‍ക്കും ഇതര വിഭാഗക്കാര്‍ക്കും ധാരണനല്‍കുന്ന പരിശിലനക്ലാസുകള്‍ നല്‍കുന്നതിനും ഈ സംരംഭങ്ങളെ വിജയിപ്പിക്കുന്നതിന് സര്‍ക്കാര്‍ തന്നെ മുന്നോട്ടിറങ്ങുകയാണെങ്കില്‍ സംശയം വേണ്ട കേരള ജാക്ഫ്രൂട്ട് തന്നെ ഒന്നാമനാകും.

Share your comments