<
  1. News

തപാൽ വകുപ്പിലെ 1508 ഓളം ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

തപാൽ വകുപ്പിലെ കേരള സർക്കിളിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് എന്നി വിഭാഗങ്ങളിലായി 1508 ഒഴിവുകളാണുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് https://indiapostgdsonline.gov.in എന്ന ഒഫീഷ്യൽ വെബ്‌സൈറ്റിൽ അപേക്ഷകൾ അയക്കാവുന്നതാണ്.

Meera Sandeep
Kerala Postal Circle Recruitment: Apply for 1508 vacancies

ബന്ധപ്പെട്ട വാർത്തകൾ: പൊതുമേഖലാ ബാങ്കുകളിൽ 4451പ്പരം ഒഴിവുകൾ

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. 

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് ജയം. മലയാളം അറിഞ്ഞിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം. ഒഴിവുള്ള പോസ്റ്റ് ഓഫിസിന്റെ ഡെലിവറി പരിധിക്കുള്ളിൽ താമസിക്കുന്നവരാകണം. ഒഴിവുവിവരങ്ങൾ സൈറ്റിലുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/08/2023)

പ്രായപരിധി 

18 നും 40 വയസ്സിനും ഇടയിലായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. 

ശമ്പളം

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380 രൂപ

അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000-24,470 രൂപ

ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ, ജൂനിയർ റിസർച് ഫെലോ ഒഴിവുകൾ

അപേക്ഷ ഫീസ്

100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്കു ഫീസില്ല. 

തിരഞ്ഞെടുപ്പ്

പത്താം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി. 

English Summary: Kerala Postal Circle Recruitment: Apply for 1508 vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds