
കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാലയങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
സബ്ജൂനിയര്‍ (യു പി), ജൂനിയര്‍ (ഹൈ സ്‌കൂള്‍); സീനിയര്‍ (ഹയര്‍ സെക്കണ്ടറി & വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കും. നാടോടി ഗാനങ്ങള്‍ (സോളോയും ഗ്രൂപ്പും); നാടോടി നൃത്തം, ഏകാംഗനാടകം, ഹ്രസ്വ വീഡിയോ ചിത്രങ്ങള്‍ (അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ളവ); പ്രശ്‌നോത്തരി; ചിത്രരചന എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടത്തുന്നത്. വ്യക്തിഗത ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത മത്സരങ്ങളില്‍ പങ്കെടുക്കാനാവും.
രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുന്നില്ല. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെയും അവര്‍ക്കൊപ്പം വരുന്ന അധ്യാപകരുടെയും യാത്ര താമസ ചിലവുകള്‍ സംഘാടകര്‍ വഹിക്കുന്നതാണ്. പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമും, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പമുള്ള മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ 300 വാക്കില്‍ കവിയാത്ത പ്രസന്റേഷന്റെ സംക്ഷിപ്ത രൂപവും [email protected] എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി 2018 ഡിസംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712722151, 9447014973, 9895375211.
Share your comments