കേരൾഅഗ്രോയുടെ പ്രചരണ പരിപാടികൾക്ക് എറണാകുളത്ത് തുടക്കം. സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ കാർഷിക ഉൽപന്നങ്ങൾ കേരൾഅഗ്രോ എന്ന ബ്രാൻഡിൽ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ വിപണനം ചെയ്യുന്ന പരിപാടി ഏപ്രിൽ 24ന് ആരംഭിക്കും.
കൂടുതൽ വാർത്തകൾ: PM KISAN: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിങ്ങൾക്കും അപ്ഡേറ്റ് ചെയ്യാം
പരിപാടിയുടെ പ്രചരണാർത്ഥം ജില്ലാ കൃഷിഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. കാക്കനാട് മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ ‘ ഞങ്ങളും കൃഷിയിലേക്ക് ‘ എന്ന വിഷയത്തിൽ നടന്ന ചിത്രരചന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായുള്ള കാർഷിക പ്രശ്നോത്തരി മത്സരം ഇന്ന് നടന്നു. ഫോട്ടോഗ്രാഫി മത്സരം ശനിയാഴ്ച നടക്കും. മത്സര വിജയികൾക്ക് 24 ന് നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി പ്രസാദ് പുരസ്കാരങ്ങൾ നൽകും.
ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെയാണ് ആദ്യഘട്ടത്തിൽ ഉല്‍പ്പന്നങ്ങൾ വിൽപന ചെയ്യുന്നത്. കേരളത്തിൻ്റെ കാർഷിക ഉല്‍പ്പന്നങ്ങൾക്ക് വിപുലമായ വിപണന സാധ്യതയാണ് ഇതിലൂടെ ലഭ്യമാകുന്നത്. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീലാ പോൾ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ തോമസ് സാമുവൽ, ജോസഫ് ജോഷി വർഗ്ഗീസ്, ബിൻസി എബ്രഹാം, അനിതാ ജെയിംസ്, സെറിൻ ഫിലിപ്പ്, ഇന്ദു നായർ പി, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർമാരായ സുധാകുമാരി ജെ.എസ്, മിനി എം പിള്ള, കൃഷി ഓഫീസർ അതുൽ ബി.മണപ്പാടൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Share your comments