കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംസ്ഥാനത്തെ കാര്‍ഷിക മേഖലയിൽ ഉണ്ടായത് വിപ്ലവകരമായ മുന്നേറ്റമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. വളം, കീടനാശിനി വില്‍പ്പനക്കാര്‍ക്ക് കാര്‍ഷിക വിജ്ഞാനം നല്‍കുന്നതിനായി നടത്തുന്ന ഡിപ്ലോമ കോഴ്സായ 'ദേശി'യുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി നമ്മുടെ സംസ്‌കാരമായും ആദായകരമായ തൊഴില്‍ എന്ന നിലയിലേക്കും മാറ്റുന്നതില്‍ വലിയ പരിശ്രമം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍ തുടര്‍ച്ചയായ പ്രകൃതി ക്ഷോഭങ്ങളും മഹാമാരിയുമൊക്കെ കാര്‍ഷിക മേഖലയില്‍ നടക്കുന്ന വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ നടത്തുന്നതിന് തടസമായി.
ബന്ധപ്പെട്ട വാർത്തകൾ: വിജയഗാഥ രചിച്ച് പനത്തടിയിലെ ബ്രാൻഡഡ് കുടുംബശ്രീ കൂട്ടായ്മ
ആഗോള താപനത്തെ തുടർന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും കാർഷിക മേഖലയെ വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കുന്നുണ്ട്. താഴെത്തട്ടില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കാര്‍ഷിക ഉത്പാദനം വര്‍ധിച്ചുവെന്നത് ഇതിന്റെ തെളിവാണ്.
കൃഷി തൊഴിലാക്കിയവരും കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്നത് വളം, കീടനാശിനി വില്‍ക്കുന്നവരെയാണ്. അതുകൊണ്ട് തന്നെ കാര്‍ഷികമേഖലയിലുണ്ടായിട്ടുള്ള മാറ്റം ഏറ്റവും നന്നായി അറിയാവുന്നത് ഇത്തരം ഇന്‍പുട്ട് ഡീലര്‍മാര്‍ക്കാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
അതേ സമയം, സംസ്ഥാനത്ത് പ്രകൃതി ക്ഷോഭം മൂലമുണ്ടാവുന്ന കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കാൻ ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് സഞ്ചിത നിധി രൂപീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നേരത്തെ അറിയിച്ചിരുന്നു.
ദേശി കോഴ്സ്; വിശദ വിവരങ്ങൾ
കൃഷിക്കാര്‍ നേരിട്ട് ബന്ധപ്പെടുന്ന ഏറ്റവും പ്രാഥമിക തലത്തിലുള്ള ഒരു എക്സ്റ്റന്‍ഷന്‍ പോയ്ന്റ് എന്ന നിലയ്ക്ക് വളം, കീടനാശിനി വില്‍പ്പനക്കാരെ കാര്‍ഷിക വിജ്ഞാന വ്യാപന മേഖലയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തിലാണ് ദേശി(ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ സര്‍വീസസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ്) ഡിപ്ലോമ കോഴ്‌സിന് രൂപം നല്‍കിയിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മരണാനന്തര ചടങ്ങിൽ തെങ്ങു വയ്ക്കുന്ന ചടങ്ങില്ലായിരുന്നെങ്കിൽ കേരളത്തിൽ തെങ്ങുകൾ ഉണ്ടാവില്ലായിരുന്നു: കൃഷി മന്ത്രി
കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഹൈദരാബാദിലെ Manage(നാഷണല്‍ ഇന്‍സ്റ്റ്‌റ്യൂട്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ്) ആണ് കോഴ്‌സിന്റെ മേല്‍നോട്ടം. സമേതി, ആത്മ, ഐ.എഫ്.എസ്.ആര്‍.എസ് എന്നിവര്‍ സംയുക്തമായാണ് കോഴ്‌സ് നടക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനമാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. ആദ്യ ബാച്ചിന്റെ പരിശീലനം 2018-19 ല്‍ പൂര്‍ത്തിയായി. 24 ഇന്‍പുട്ട് ഡീലര്‍മാരെയും 16 നോണ്‍ ഇന്‍പുട്ട് ഡീലര്‍മാരെയും ഉള്‍പ്പെടുത്തി കംബൈന്‍ഡ് ബാച്ചായാണ് കോഴ്‌സ് ആരംഭിക്കുന്നത്.
അഡീഷണല്‍ ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ എസ് സുഷമ, ഐ.എഫ്.എസ്.ആര്‍.എസ് പ്രൊഫസര്‍ ഡോ.ജേക്കബ് ജോണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജു.കെ.എം, ആത്മ പ്രോജക്ട് ഡയറക്ടര്‍ രാജേശ്വരി എസ്.ആര്‍, ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഷീന റ്റി.സി, ദേശി പൂര്‍വ്വ വിദ്യാർഥി ബി.മധുസൂദനന്‍ നായര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ലോക്കൽ യാത്രകൾ സാധാരണ നിരക്കിൽ ക്ലാസ് ആക്കാം; പാസഞ്ചർ ട്രെയിനുകൾ AC കോച്ചുകളാക്കും
Share your comments