-
-
News
കേരളത്തിന്റെ നിലനില്‍പ്പ് പശ്ചിമഘട്ടത്തെ ആശ്രയിച്ച്
കേരളത്തിന്റെ നിലനില്‍പ്പ് പശ്ചിമഘട്ടത്തെ ആശ്രയിച്ചാണന്നും അതുകൊണ്ടുതന്നെ പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ കേരളീയനും ഉണ്ടന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വയനാട് മാനന്തവാടിയില്‍ ശില്പശാല സംഘടിപ്പിച്ചു.
കേരളത്തിന്റെ നിലനില്‍പ്പ് പശ്ചിമഘട്ടത്തെ ആശ്രയിച്ചാണന്നും അതുകൊണ്ടുതന്നെ പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ കേരളീയനും ഉണ്ടന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വയനാട് മാനന്തവാടിയില്‍ ശില്പശാല സംഘടിപ്പിച്ചു. 1987 ല്‍ നടന്ന പശ്ചിമഘട്ട രക്ഷായാത്രയുടെ 30-ാമത് വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ പശ്ചിമഘട്ട സംരംക്ഷണം കാട്ടുതീയില്ലാതെ എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചത്. കേരള വനം വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്ട്രിയും ഗ്രീന്‍ ലവേര്‍സും പശ്ചിമഘട്ട രക്ഷാകൂട്ടായ്മയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം കേരളത്തിലുടനീളം ചര്‍ച്ച ചെയ്യണം. ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണന്നും ശില്പശാലയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പശ്ചിമഘട്ടം പ്രാധാന്യവും പ്രതിസന്ധിയും, വയനാടും പശ്ചിമഘട്ട മലനിരകളും എന്നീ വിഷയങ്ങളിലും ചര്‍ച്ച നടന്നു. കര്‍ണ്ണാടകയില്‍ നിന്നുള്ള അപീക്കോ പ്രസ്ഥാനത്താലെ പാണ്ഡുരഗ്ഗ ഹെഗ്‌ഡെ, പോണ്ടിച്ചേരി ആരോവില്‍ അരണ്യത്തിലെ ഡി. ശരവണന്‍, കോയമ്പത്തൂര്‍ അരുളകത്തിലെ എസ്. ഭാരതീ ദാസന്‍ ജൈവ വൈവിധ്യ ബോര്‍ഡ് റിസര്‍ച്ച് ഫെലോ സുധീഷ് കരിങ്ങാരി, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശക സമിതി അംഗം സി.ഡി.സുനീഷ്, ഗ്രീന്‍ ലവേഴ്‌സിന്റെ എം.സി. ജിതിന്‍, ഫോറസ്റ്റര്‍മാരായ പി.കെ.ജിവരാജ്., പി.സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
English Summary: Kerala's existence is based on Western Ghats
Share your comments