1. News

കേരളത്തിൻ്റെ വിശപ്പകറ്റുന്ന കിഴങ്ങ് വിളകൾ

കേരളീയരുടെ ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കപ്പയും ചേമ്പും കൂർക്കയുമെല്ലാം പോഷകസമൃദ്ധമായ കിഴങ്ങുവിളകളാണ്‌. പണ്ടുകാലത്തെ ആളുകൾ വിശപ്പകറ്റാൻ ഏറ്റവും കൂടുതൽ കഴിച്ചിരുന്നതും കിഴങ്ങുവിളകളാണ്. വറുതിയുടെ നാളുകളിൽ മിക്കവരുടെയും പ്രധാന ആഹാരം ഇവതന്നെയായിരുന്നു.

Athira P
മനുഷ്യരുടെ വിശപ്പകറ്റിയിരുന്ന പോഷകങ്ങളുടെ കലവറയാണ് കിഴങ്ങുവിളകൾ
മനുഷ്യരുടെ വിശപ്പകറ്റിയിരുന്ന പോഷകങ്ങളുടെ കലവറയാണ് കിഴങ്ങുവിളകൾ

ആദിമകാലം മുതലേ മനുഷ്യരുടെ വിശപ്പകറ്റിയിരുന്ന പോഷകങ്ങളുടെ കലവറയായിരുന്നു കിഴങ്ങുവിളകൾ. വ്യത്യസ്ത പേരുകളിൽ അവ പണ്ടുമുതലേ നമ്മുടെ ഭക്ഷ്യസംസ്കാരത്തിൻ്റെ ഭാഗമായി. നമ്മുടെ പറമ്പുകളിലും തൊടികളിലും സംരക്ഷണമേതും കൂടാതെ അവ വളരുകയും നല്ല വിള നൽകുകയും ചെയ്തു. കേരളീയരുടെ ഭക്ഷണങ്ങളിൽ ഏറ്റവും പ്രധനപ്പെട്ട കപ്പയും ചേമ്പും കൂർക്കയുമെല്ലാം പോഷകസമൃദ്ധമായ കിഴങ്ങുവിളകളാണ്‌.

പണ്ടുകാലത്തെ ആളുകൾ വിശപ്പകറ്റാൻ ഏറ്റവും കൂടുതൽ കഴിച്ചിരുന്നതും കിഴങ്ങുവിളകളാണ്. വറുതിയുടെ നാളുകളിൽ മിക്കവരുടെയും പ്രധാന ആഹാരം ഇവതന്നെയായിരുന്നു.മിക്കവാറും കിഴങ്ങിനങ്ങൾ വർഷത്തിൽ ഏതു കാലയളവിലും കൃഷിയിറക്കാമെന്നതിനാലും പ്രജനനം, കൃഷിരീതികൾ എന്നിവ വളരെ ലളിതമായതിനാലും ധാന്യവർഗങ്ങളെക്കാൾ കൃഷി ചെയ്യാൻ എളുപ്പമായതിനാലും കേരളത്തിലുടനീളം ഇവ കൃഷി ചെയ്യപ്പെടുന്നുണ്ട്. നമ്മുടെയെല്ലാം തീന്മേശയിൽ പ്രഥമ സ്ഥാനം ലഭിച്ചിരുന്ന കിഴങ്ങുകൾ ഇന്ന് വളരെ ചുരുക്കമായേ കൃഷി ചെയ്യപെടുന്നുള്ളു. കിഴങ്ങുവിളകളുടെ വലിയയൊരു നിരതന്നെ തലമുറകളായി നമുക്കിടയിൽ ഉണ്ടായിരുന്നു. ഏതു കാലാവസ്ഥയിലും യോജിച്ച ഇവ വലിയ ചിലവില്ലാതെ ഇടവിളകളായും കൃഷിചെയ്യാവുന്നതാണ്.മിക്ക കിഴങ്ങുവര്‍ഗവിളകളുടെയും നടീല്‍ക്കാലം വേനല്‍മാസങ്ങളാണ്. അരിക്കും ഗോതമ്പിനും ബദലായി നമ്മുടെ നിത്യ ജീവിതത്തിൽ ഇടം പിടിക്കേണ്ട കിഴങ്ങുവിളകളെ നിലനിർത്തുകയും താരതമ്യേന ലളിതമായ അവയുടെ പരിപാലനം ഏറ്റെടുക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ഒരു ഭക്ഷ്യസംസ്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ നമ്മെ സഹായിക്കും. കേരളത്തിൽനിലവിലുള്ള ചില കിഴങ്ങുവിളകളെ പരിചയപ്പെടാം.

കപ്പക്കിഴങ്ങ്
കപ്പക്കിഴങ്ങ്

കപ്പ

കേരളീയരുടെ ഇഷ്ട വിഭവങ്ങിലൊന്നാണ് കപ്പ. ഇവക്കുമുണ്ട് ഒരുപാട് ഔഷധഗുണങ്ങൾ. കപ്പയിൽ കൊളസ്‌ട്രോൾ ഒട്ടുമില്ല. ഹൃദയത്തിന് ആരോഗ്യം നൽകുന്നതോടൊപ്പം ഹൃദയാഘാതം, പക്ഷാഘാതം ഇവയെ ഫലപ്രദമായി നേരിടുന്നു. അന്നജം അടങ്ങിയിട്ടുള്ളതിനാൽ ഇവ നല്ല രീതിൽ ഊർജ്ജം ശരീരത്തിന് നൽകുന്നു.കപ്പയിലെ അയൺ, കാൽസ്യം, വൈറ്റമിൻ കെ എന്നിവ എല്ലുകൾക്ക് സംരക്ഷണം നൽകുകയും വിളർച്ച തടയുകയും ചെയ്യുന്നു. പൊതുവെ ആരോഗ്യം ശ്രദ്ധിക്കുന്നവർ ശരീരഭാരം കൂടുമെന്നതിനാൽ കപ്പയെ ഒഴിവാക്കാറുണ്ട്.

ചേന
ചേന

ചേന

പോഷകങ്ങളുടെ കലവറയാണ് ചേന, നാരുകള്‍ക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പര്‍, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിന്‍ എ, ബി, പ്രോട്ടീന്‍, ബീറ്റാസിറ്റോസ്റ്റിറോള്‍, ബിറ്റുലിനിക് ആസിഡ്, സ്റ്റിഗ്മാസ്റ്റിറോള്‍, ലൂപിയോള്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവ ചേനയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ സദ്യവട്ടങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചേന. കറി, മെഴുക്കുപുരട്ടി, പായസം,തോരൻ,അവിയൽ ,എരിശ്ശേരി തുടങ്ങി നിരവധി വിഭവങ്ങളിൽ ചേന ഒന്നാം സ്ഥാനത്തുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗം ചെറുക്കാനും ചേന ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുടലിൻ്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. അതുകൊണ്ടുതന്നെ വളരെ നല്ല ദഹനം നല്കാൻ ചേനക്ക് കഴിയും. അര്‍ശസ്, ദഹനപ്രശ്‌നങ്ങള്‍, അതിസാരം, സന്ധിവേദന, ആര്‍ത്തവപ്രശ്‌നങ്ങള്‍, ആസ്ത്മ, വാതം എന്നിവ ശമിപ്പിക്കാനും ചേനക്ക് കഴിയും.

 

കാച്ചിൽ
കാച്ചിൽ

കാച്ചിൽ

വിറ്റാമിനുകളും ആൻ്റിഓക്സിഡൻ്റുകളും ധാതുക്കളും ആ കൊണ്ട് സമ്പുഷ്ടമാണ് കാച്ചിൽ. കാച്ചിലിൽ ഉയർന്ന അളവിൽ നാരുകളും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും കുറഞ്ഞ പഞ്ചസാരയും ഉണ്ട്. പല നിറത്തിൽ കാണപ്പെടുന്ന ഇവ ഒട്ടനവധി പോഷകഗുണങ്ങൾ നിറഞ്ഞതാണ്. ദഹനത്തിനും, കാൻസറിനെ തടയാനും ,ശരീരഭാരം കുറയ്ക്കാനും ഇവ ഫലപ്രദമാണ്.ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കാലറി ഉണ്ട്. 27 ഗ്രാം അന്നജം, 1 ഗ്രാം പ്രോട്ടീൻ, 0.1 ഗ്രാം കൊഴുപ്പ് 4 ഗ്രാം നാരുകൾ, സോഡിയം, പൊട്ടാസ്യം, അയൺ, വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിരിക്കുന്നു.

മധുര കിഴങ്ങ്
മധുര കിഴങ്ങ്

മധുര കിഴങ്ങ്

ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഒരു കിഴങ്ങുവർഗ്ഗമാണ് മധുരകിഴങ്ങ്.കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. ഇതിലടങ്ങിയിട്ടുള്ള വൈറ്റമിന്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവ ആരോഗ്യത്തെ മെച്ചപ്പെടുത്തും. അമിതവണ്ണം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ള ആളുകൾക്ക് അവയെ നിയന്ത്രിക്കാൻ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയർന്ന ഫൈബർ ഉള്ളടക്കവും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.വൈറ്റമിൻ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കാനും വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുളളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുവാനും സഹായിക്കുന്നു. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയുകയും ചെയ്യും.

English Summary: Kerala's hunger-relieving tuber crops

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds