1. News

അനധികൃതമായി ആനുകൂല്യം കൈപ്പറ്റി: റേഷൻ കാർഡ് ഉടമകൾക്കെതിരെ കേസ്

അനധികൃതമായി മുൻഗണനാ വിഭാഗത്തിൽ നിന്നും ഭക്ഷ്യധാന്യങ്ങളും സബ്സിഡിയും ഉൾപ്പെടെ ആനൂകൂല്യങ്ങൾ കൈപ്പറ്റിയ റേഷൻ കാർഡ് ഉടമകൾക്കെതിരെ കേസ് എടുത്തു

Saranya Sasidharan
Unlawful benefits received: Case against ration card holders
Unlawful benefits received: Case against ration card holders

1. അനധികൃതമായി മുൻഗണനാ വിഭാഗത്തിൽ നിന്നും ഭക്ഷ്യധാന്യങ്ങളും സബ്സിഡിയും ഉൾപ്പെടെ ആനൂകൂല്യങ്ങൾ കൈപ്പറ്റിയ റേഷൻ കാർഡ് ഉടമകൾക്കെതിരെ കേസ് എടുത്തു. ആലപ്പുഴ ജില്ലയിലെ 10,544 കാർഡ് ഉടമകൾക്കെതിരെയാണ് കേസ് എടുത്തത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുന്നതിനാണ് തീരുമാനം. അനർഹമായി റേഷൻ വാങ്ങുന്നുവെന്ന് ബോധ്യപ്പെട്ടാൽ കൈപ്പറ്റിയ ഭക്ഷ്യവസ്തുക്കളുടെ മാർക്കറ്റ് വിലയും സാമ്പത്തികാനുകൂല്യങ്ങൾ പലിശയടക്കവും തിരിച്ചടയ്ക്കേണ്ടി വരുമെന്ന് ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

2. കേരള കാർഷിക സർവ്വകലാശാല ഇ പഠന കേന്ദ്രം വഴി പഴം പച്ചക്കറി സംസ്കരണവും വിപണനവും എന്ന വിഷയത്തിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. 3 മാസം കാലാവധിയുള്ള കോഴ്സിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 16 നാണ്. രജിസ്റ്റർ ചെയ്യുന്നതിനായി www.celkau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് celkau@gmail.com എന്ന മെയിൽ ഐഡിയിലോ അല്ലെങ്കിൽ 8547837256, 0487-2438567 എന്ന ഫോൺ നമ്പറുകളിലോ ബന്ധപ്പെടാം.

3. കാസർഗോഡ് ബദിയടുക്ക ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ നല്ലയിനം കാസർഗോഡ് കുള്ളൻ കന്നുകാലി വിൽപ്പനയ്ക്ക്. താല്പര്യമുള്ള കർഷകർ കാസർഗോഡ് ബദിയടുക്ക ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446023845, 8086982969, 9447070957 എന്ന നമ്പറുമായി ബന്ധപ്പെടുക.

4. കേരളത്തിൽ റംസാൻ മാസത്തിൽ നടക്കുന്നത് ഏകദേശം 100 കോടി രൂപയുടെ ഈന്തപ്പഴ കച്ചവടം. ഈന്തപ്പഴത്തിന് പുറമേ കശുവണ്ടി, അത്തിപ്പഴം, കിവി, വാൾനട്ട്, എന്നിങ്ങനെയുള്ള ഉണങ്ങിയ പഴങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ഇന്ത്യയിൽ ഈന്തപ്പഴത്തിൻ്റെ ഉത്പാദനമില്ലാത്തത് കൊണ്ട് തന്നെ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

English Summary: Unlawful benefits received: Case against ration card holders

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds