<
  1. News

കേരളത്തിൻ്റെ അഭിമാന പദ്ധതി: കെ-ഫോൺ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്.

Saranya Sasidharan
Kerala's proudest project: K- FON to be inaugurated on June 5
Kerala's proudest project: K- FON to be inaugurated on June 5

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി യാഥാർഥ്യമായി. വൈകിട്ട് നാലിനു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാന പദ്ധതി നാടിനു സമർപ്പിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ-ഫോൺ ഇന്റർനെറ്റ് എത്തും.

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ 18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി.

40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങൾ കെ-ഫോൺ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റർ ഒപിജിഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റർ എഡിഎസ്എസ് കേബിളിങ്ങും പൂർത്തിയാക്കി. കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപ്പറേറ്റിങ് സെന്റർ പ്രവർത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭ്യമായിരുന്നു.

 സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഒല്ലൂർ നിയോജക മണ്ഡലതല ഉദ്ഘാടനം നാലുമണിക്ക് മൂർക്കനിക്കര ഗവ.യു. പി. സ്കൂളിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ നിർവ്വഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി മുഖ്യാതിഥിയും, ജില്ലാ പഞ്ചാത്തംഗം കെ വി സജു വിശിഷ്ടാതിഥിയായി

ഇരിങ്ങാലക്കുട നിയോജക മണ്ഡലം കെ ഫോൺ ഉദ്ഘാടനം ഇരിങ്ങാലക്കുട നടവരമ്പ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ മുഖ്യാതിഥിയായി.

ചേലക്കര നിയോജകമണ്ഡലതല ഉദ്‌ഘാടനം മുള്ളൂർക്കര ഗ്രാമ പഞ്ചായത്തിന്റെ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു.

കുന്നംകുളം നിയോജക മണ്ഡലത്തിൽ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഉദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആൻസി വില്യംസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ എന്‍ കെ അക്ബർ എംഎൽഎയുടെ അദ്ധ്യക്ഷതയില്‍ ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങ് നടക്കും. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികള്‍, ചാവക്കാട് തഹസില്‍ദാര്‍ എന്നിവര്‍ പങ്കെടുക്കും.

നാട്ടിക നിയോജക മണ്ഡലംതല ഉദ്ഘാടനം 3 മണിക്ക് എ.എസ്.സി.ബി അമ്മാടം ഓഡിറ്റോറിയത്തിൽ സി സി മുകുന്ദൻ എംഎൽഎ നിർവഹിക്കും. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുബിത സുഭാഷ് അധ്യക്ഷയാകും. ടി എൻ പ്രതാപൻ എംപി, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എ കെ രാധാകൃഷ്ണൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശശി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കെ സി പ്രസാദ്, തഹസിൽദാർ കെ ജയശ്രീ തുടങ്ങിയവർ പങ്കെടുക്കും.

മണലൂർ നിയോജകമണ്ഡലം ഉദ്ഘാടനം അരിമ്പൂർ പഞ്ചായത്തിൽ മൂന്ന് മണിക്ക് മുരളി പെരുന്നെല്ലി എംഎൽഎ നിർവ്വഹിക്കും.

പുതുക്കാട് മണ്ഡലത്തിലെ ഉദ്ഘാടനം നാലുമണിക്ക് വരന്തരപ്പിള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിക്കും. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ രഞ്ജിത് അധ്യക്ഷനാകും. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ അജിത സുധാകരൻ, വൈസ് പ്രസിഡന്റ് ടി ജി അശോകൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ഇ കെ സദാശിവൻ, ഹേമലത നന്ദകുമാർ തുടങ്ങിയവർ പങ്കെടുക്കും.

വടക്കാഞ്ചേരി നിയോജക മണ്ഡലം തല ഉദ്ഘാടനം വൈകീട്ട് 4 മണിക്ക് വടക്കാഞ്ചേരി മുണ്ടത്തിക്കോട് സോണൽ ഓഫീസ് പരിസരത്ത് നടക്കും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനാകും. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് തുടങ്ങിയവർ മുഖ്യാതിഥികളാകും.

കയ്പമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം ഇ വി ജി സാംസ്കാരിക നിലയത്തിൽ വൈകിട്ട് നാലിന് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിക്കും. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷയാകും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ മുഖ്യാതിഥിയാകും.

ചാലക്കുടി നിയോജക മണ്ഡലത്തിൽ ജി എച്ച് എസ് വി. ആർ പുരം സ്കൂളിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

തൃശ്ശൂർ നിയോജകമണ്ഡലതല ഉദ്ഘാടനം 3.30ന് തൃശൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പി ബാലചന്ദ്രൻ എംഎൽഎ നിർവഹിക്കും. തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷൻ ആയിരിക്കും.

കൊടുങ്ങല്ലൂർ നിയോജക മണ്ഡലതല ഉദ്ഘാടനം മൂന്നുമണിക്ക് പുല്ലൂറ്റ് വി കെ രാജൻ മെമ്മോറിയൽ ഗവ ഹയർ സെക്കന്ററി സ്കൂളിൽ അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ നൈസൺ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ തുടങ്ങിയവർ പങ്കെടുക്കും.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷേമപെൻഷൻ വിതരണം ജൂൺ 8 മുതൽ; 1 മാസത്തെ കുടിശിക ലഭിക്കും

English Summary: Kerala's proudest project: K- FON to be inaugurated on June 5

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds