News

കെ.എഫ്.സി നിലവിലുള്ള വായ്പാ പദ്ധതികൾ

കെ.എഫ്.സി നിലവിലുള്ള പദ്ധതികൾ

1951-ലെ സംസ്ഥാന ഫിനാൻഷ്യൽ കോർപ്പറേഷൻ ആക്ട് അനുസരിച്ച് 1953 ഡിസംബർ ഒന്നിനാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ രൂപം കൊണ്ടത്. കെ.എഫ്.സി യുടെ ഹെഡ് ഓഫീസ് തിരുവനന്തപുരത്ത് വെള്ളയമ്പലത്താണ്.

എല്ലാ ജില്ലകളിലും ഇതിന്റെ ബ്രാഞ്ചുകളുണ്ട്.

ലക്ഷ്യം

കേരളത്തിലെ ചെറുകിട ഇടത്തരം വ്യവസായസംരംഭകർക്ക്ദീ ർഘകാല വായ്പാ സഹായം നൽകുക, നിലവിലുള്ള വ്യവസായ സംരംഭങ്ങളെ വികസിപ്പിക്കുന്നതിനും ആധുനികവൽക്കരണത്തിനും ആവശ്യമായ ധനസഹായം പ്രദാനം ചെയ്യുക, നിർജ്ജീവമായ പദ്ധതികളെ പുനരുദ്ധരിക്കുക എന്നിവ വഴി
കേരളത്തിലെ വ്യവസായവൽക്കരണത്തെ ത്വരിതപ്പെടുത്തുകയാണ് കെ.എഫ്.സി.യുടെ പ്രധാനലക്ഷ്യം.

പരാമാവധി വായ്പ്

വ്യക്തികൾ, പാർട്ണർഷിപ്പുകൾ എന്നിവയക്ക് പരമാവധി 800 ലക്ഷം രൂപയും കമ്പനികൾക്ക് 2000 ലക്ഷം രൂപാവരെയുമാണ് പരമാവധി ധനസഹായം ലഭിക്കുന്നത്.

വായ്പയ്ക്ക് അപേക്ഷിക്കുന്നതിന്

വായ്പാ അപേക്ഷകൾ കെ.എഫ്.സി യുടെ വെബ്സൈറ്റിൽ (www.kfc.org) ൽ ഓൺലൈനായി ആണ് സമർപ്പിക്കേണ്ടത്.

നടപടിക്രമം

ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽ പ്രാരംഭ പരിശോധനകൾ നടത്തി. 7 ദിവസത്തിനകം പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക മേൻമ കോർപ്പറേഷൻ സൂക്ഷ്മമായി പരിശോധിച്ച് വായ്പാ അപേക്ഷ കോർപ്പറേഷന് സ്വീകാര്യമാണോ അല്ലയോ എന്നുള്ള വിവരം ബന്ധപ്പെട്ട കക്ഷികളെ അറിയിക്കുക
യും, സ്വീകാര്യമായ അപേക്ഷകളിൽ 30 ദിവസത്തിനകം വായ്പ അനുവദിക്കുകയും ചെയ്യുന്നു.

വായ്പാ വിതരണം

പദ്ധതിയുടെ പുരോഗതിക്കനുസരണമായി വായ്പകൾ കോർപ്പറേഷന്റെ ഓഫീസുകളിൽ നിന്നും ഘട്ടം ഘട്ടമായി നൽകുന്നതായിരിക്കും.

പലിശ നിരക്കുകൾ

ഇപ്പോൾ 9 ശതമാനമാണ് ബേസ് റേറ്റ്. വായ്പകളുടെ റേറ്റിംഗ് അനുസരിച്ച്, നിരക്കുകൾ തീരുമാനിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് റിബേറ്റിന്റെ ആനുകൂല്യം ലഭിക്കും.

കെ.എഫ്.സി. യുടെ വിവിധതരം വായ്പാ പദ്ധതികൾക്ക് അർഹതയുള്ള മേഖല

ഉൽപാദന മേഖല (Manufacturing Sector)

ഉൽപാദന മേഖലയിലെ എല്ലാ വ്യവസായങ്ങൾക്കും ആതിഥ്യ വ്യവസായ മേഖല (Hospitality Sector)
ഹോട്ടൽ, റസ്റ്റോറൻന്റ്, കൺവെൻഷൻ സെന്റർ, സെമിനാർ ഹാൾ, ടൂറിസ്റ്റ് റിസോർട്ടുകൾ, അമ്യൂസ്മെന്റ്
പാർക്കുകൾ തുടങ്ങിയവ.

സേവന മേഖല (Service Sector)

ഐ.റ്റി, ആശുപത്രികൾ, ലാബുകൾ, ഡോക്ടേഴ്സ്, ആർക്കിടെക്റ്റുകൾ, ചാർട്ടേർഡ് അക്കൗണ്ടൻസ് തുടങ്ങിയവ.

വിനോദ വ്യവസായ മേഖല (Entertainment Sector)

മൾട്ടിപ്ലക്സുകളുടെ നിർമ്മാണം, നിലവിലുള്ള സിനിമാതീയേറ്ററുകളുടെ നവീകരണ പ്രവർത്തനത്തിന്
അടിസ്ഥാന സൗകര്യ മേഖല (Infrastructure Sector) വ്യവസായി പാർക്കുകളുടെ നിർമ്മാണം, വ്യവസായി
എസ്റ്റേറ്റുകളുടെ നിർമ്മാണം,എ. റ്റി. പാർക്ക്,റോഡ്, പരിശീലന സ്ഥാപനങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനും ഊർജ്ജ നിർമ്മാണ / വിതരണം, പാരമ്പര്യേതര ഊർജ്ജസോതസായി സൗരോർജ്ജവും കാറ്റാടിയന്ത്രം എന്നിവ ഉപയോഗിച്ചുള്ള പദ്ധതികൾ,

കെട്ടിട നിർമ്മാണ മേഖല (Real Estate Sector)

വില്ല. പ്രോജക്റ്റുകൾ, അപ്പാർട്ട്മെന്റുകൾ, വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ, ഷോപ്പിംഗ് മാളുകളുടെ
നിർമ്മാണം എന്നിവ

മാർക്കറ്റിംഗ് മേഖല (Marketing Sector)

വാണിജ്യ കെട്ടിടങ്ങൾ, സംഭരണ ശാലകൾ,വ്യവസായ അസംസ്കൃത വസ്തുക്കളുടെ മൊത്ത വിതരണക്കാർ എന്നിവർക്ക്

സ്റ്റാർട്ട് അപുകൾ

സർക്കാർ കരാറുകൾ

വായ്പാ പദ്ധതികൾ

a) ദീർഘകാല വായ്പകൾ (Term Loans)

പദ്ധതി തുകയുടെ 66% വരെ വായ്പ 10 വർഷം വരെ തിരിച്ചടവ് കാലാവധി 2 വർഷം വരെ മോറട്ടോറിയം

b) പ്രവർത്തന മൂലധന വായ്പകൾ (Working Capital loan)

പ്രവർത്തന മൂലധനത്തിന്റെ 75% വരെ വായ്പ 5 വർഷം വരെ പുതുക്കി പ്രയോജനപ്പെടുത്താം തവണകളായി അടയ്ക്കാനുള്ള സംവിധാനം

c) ഹ്രസ്വകാല വായ്പകൾ (Short term loan)

പദ്ധതി തുകയുടെ 80% വരെ വായ്പ 3 വർഷത്തെ തിരിച്ചടവ് കാലാവധി, 6 മാസത്തെ മോറട്ടോറിയം

d) ആധുനികവല്കരണത്തിലുള്ള വായ്പകൾ (Moderation scheme loan)

90% വരെ വായ്പ 10 വർഷത്തെ തിരിച്ചടവ് കാലാവധി

e) നിർമ്മാണ മേഖലയ്ക്കുള്ള വായ്പ

66% വരെ വായ്പ, 6 വർഷത്തെ തിരിച്ചടവ് കാലാവധി, 3 വർഷം വരെയുള്ള മോറട്ടോറിയം

f) കയർ മേഖലയ്ക്കുള്ള വായ്പാ പദ്ധതികൾ

ചകിരി/കയർ ചോറ് ഉൽപാദന യൂണിറ്റുകൾക്ക് പ്രത്യേക പദ്ധതി. പദ്ധതിയുടെ 80% കണക്കിൽ 50 ലക്ഷം വരെ വായ്പ

8) സ്റ്റാർട്ട് അപ്പുകൾക്കുള്ള വായ്പ

പർച്ചേഴ്സ് ഓർഡറിനധിഷ്ഠിത വായ്പകൾ, പരമാവധി 1000 ലക്ഷം രൂപവരെ വായ്പ

വെഞ്ചർ ഡെറ്റ് വായ്പാ പദ്ധതി

SEBI അംഗീകൃത വെഞ്ചർ ക്യാപ്പിറ്റൽ ഫണ്ടിംഗ് നടന്ന സ്റ്റാർട്ടപ്പുകൾക്ക് അർഹത.
1000 ലക്ഷം രൂപവരെ പരമാവധി വായ്പ്

UNO നിർദ്ദേശിച്ചിട്ടുള്ള സാമൂഹിക പ്രാധാന്യമുള്ള നിർമ്മിക്കുന്നതിനുള്ള പ്രത്യേക പദ്ധതി
100 ലക്ഷം രൂപവരെ വായ്പ 3 വർഷത്തെ തിരിച്ചടവ് കാലാവധി

h) സർക്കാർ കരാറുകാർക്കുള്ള പദ്ധതി

പെർഫോർമൻസ് ഗ്യാരസ്സി
കരാർ തുകയുടെ 80% വരെ വായ് പ
ബിൽ ഡിസ്കൗണ്ടിംഗ് സൗകര്യം
പ്രോമിസറി നോട്ടിന് 100% വായ് പ
സോൾവൻസി സർട്ടിഫിക്കറ്റ്

i) സർക്കാർ ബിൽ ഡിസ്കൗണ്ടിംഗ് പദ്ധതി

പ്രോമിസറി നോട്ടിന് 100% വായ്പ
സർക്കാർ / LSGD കരാറുകാർക്കും, സർക്കാർ
സപ്ലയർ / കമ്പനികൾ / അക്രഡിറ്റഡ് ഏജൻസികൾക്കും
അർഹത,

Thiruvananthapuram 0471-2737576
Kollam 0474-2744989
Eranakulam 0484-2403652
Kozhikode 0495-2721940


English Summary: KFC DIFFERENT SCHEMES FROM GOVERNMENT

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine