-
-
News
മഴയുടെ കുറവ് മൂലം ഖാരിഫ് കൃഷി വിള കൃഷിയിടങ്ങളുടെ വ്യാപ്തി വ്യാപകമായി കുറയുന്നു
മഴയുടെ കുറവ് മൂലം രാജ്യത്തെ വിരിപ്പ് കൃഷി (ഖാരിഫ് കൃഷി ) വിള കൃഷിയിടങ്ങളുടെ വ്യാപ്തി വ്യാപകമായി കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം മഴയുടെ കുറവുമൂലം 27 ശതമാനം കൃഷിയിടങ്ങളാണ് കുറഞ്ഞത്.
മഴയുടെ കുറവ് മൂലം രാജ്യത്തെ വിരിപ്പ് കൃഷി (ഖാരിഫ് കൃഷി ) വിള കൃഷിയിടങ്ങളുടെ വ്യാപ്തി വ്യാപകമായി കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം മഴയുടെ കുറവുമൂലം 27 ശതമാനം കൃഷിയിടങ്ങളാണ് കുറഞ്ഞത്. 2019-20 വിളക്കാലത്ത് (ജൂലെ-ജൂണ്‍) ഖാരിഫ് വിളയിറക്കാന്‍ 234.33 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളേ ഉള്ളൂ എന്ന് കൃഷിമന്ത്രാലയത്തിൻ്റെ ഏറ്റവും പുതിയ കണക്കു പറയുന്നു. കഴിഞ്ഞ വര്‍ഷം 319.68 ലക്ഷം ഹെക്ടറില്‍ വിളവിറക്കിയിരുന്നു.വലിയ തോതില്‍ വെള്ളവും ഉഷ്ണകാലാവസ്ഥയും ആവശ്യമുള്ള കൃഷിയാണ് ഖാരിഫ്അഥവാ വിരിപ്പ് കൃഷി. മഴക്കാലത്തിൻ്റെ തുടക്കത്തിലാണ് ഖാരിഫ് വിളകള്‍ കൃഷി ചെയ്യുക. ഇന്ത്യയില്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ വിതക്കുകയും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വിളവെടുക്കുകയും ചെയ്യും. നെല്ല്, ചോളം, പരുത്തി, നിലക്കടല, കമ്ബം തുടങ്ങിയവ ഖാരിഫ് വിളകളില്പ്പെട്ടവയാണ്.
തെക്കു പടിഞ്ഞാറന്കാലവർഷം ഇത്തവണ വൈകിയതിനാല്‍ വിളയിറക്കല്‍ വൈകിയിരുന്നു. 33 ശതമാനം മഴക്കുറവാണ് ഇതുവരെ രേഖപ്പെടുത്തിയത്.പ്രധാന ഖാരിഫ് വിളയായ നെല്ല് ഉല്പാദന കൃഷിയിടങ്ങളുടെ അളവ് 52.47 ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇത് 68.60 ആയിരുന്നു.പയര്‍, പരിപ്പുവര്ഗ കൃഷിയിടങ്ങളുടെ വ്യാപ്തിയിലും വ്യാപക കുറവുണ്ടായി. 27.91 ലക്ഷം ഹെക്ടറില്‍ കഴിഞ്ഞ വര്‍ഷം കൃഷിയിറക്കിയ സ്ഥാനത്ത് ഇത്തവണ വെറും 7.94 ലക്ഷം ഹെക്ടറിലേ പയര്‍, പരിപ്പുവര്‍ഗങ്ങള്‍ വിളയിറക്കുന്നുള്ളൂ. എണ്ണക്കുരു കൃഷിയിനങ്ങളുടെ കാര്യത്തിലും കാര്യമായ കുറവുണ്ട്. 59.37 ലക്ഷം ഹെക്ടറില്‍നിന്ന് 34.02 ലക്ഷം ഹെക്ടറായാണ് നിലക്കടല, സോയാബീന്‍, സൂര്യകാന്തി പാടങ്ങള്‍ കുറഞ്ഞത്. നാണ്യ വിളകളായ കരിമ്ബ്, പരുത്തി, ചണം എന്നിവയുടെയും വിളയിട വ്യാപ്തി ഗണ്യമായി കുറഞ്ഞുവെന്ന് കൃഷിമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
English Summary: kharif crops cultivation decreases due to deficient rainfall
Share your comments