News

മ​ഴയുടെ കുറവ് ​​മൂ​ലം ഖാരിഫ് കൃഷി ​ വി​ള കൃ​ഷി​യി​ട​ങ്ങ​ളു​ടെ വ്യാ​പ്​​തി വ്യാ​പ​ക​മാ​യി കുറയുന്നു

മ​ഴയുടെ കുറവ് ​​മൂ​ലം രാ​ജ്യ​ത്തെ വിരിപ്പ്​ കൃഷി (ഖാരിഫ് കൃഷി )​ വി​ള കൃ​ഷി​യി​ട​ങ്ങ​ളു​ടെ വ്യാ​പ്​​തി വ്യാ​പ​ക​മാ​യി കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ള്‍ സൂചിപ്പിക്കുന്നു. ക​ഴി​ഞ്ഞ മാ​സം മ​ഴ​യുടെ കു​റ​വു​മൂ​ലം 27 ശ​ത​മാ​നം കൃ​ഷി​യി​ട​ങ്ങ​ളാ​ണ്​ കു​റ​ഞ്ഞ​ത്. 2019-20 വി​ള​ക്കാ​ല​ത്ത്​ (ജൂ​​ലെ-​ജൂ​ണ്‍) ഖാ​രി​ഫ്​ വി​ള​യി​റ​ക്കാ​ന്‍ 234.33 ല​ക്ഷം ഹെ​ക്​​ട​ര്‍ കൃ​ഷി​യി​ട​ങ്ങ​ളേ ഉ​ള്ളൂ എ​ന്ന്​ കൃ​ഷി​മ​ന്ത്രാ​ല​യ​ത്തി​​​ൻ്റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം 319.68 ല​ക്ഷം ഹെ​ക്​​ട​റി​ല്‍ വി​ള​വി​റ​ക്കി​യി​രു​ന്നു.‌വ​ലി​യ തോ​തി​ല്‍ വെ​ള്ള​വും ഉ​ഷ്​​ണ​കാ​ലാ​വ​സ്ഥ​യും ആ​വ​ശ്യ​മു​ള്ള കൃ​ഷി​യാ​ണ്​ ഖാ​രി​ഫ്അഥവാ വിരിപ്പ് കൃഷി. മ​ഴ​ക്കാ​ല​ത്തിൻ്റെ തുടക്കത്തിലാണ് ഖാ​രി​ഫ്​ വി​ള​ക​ള്‍ കൃ​ഷി ചെ​യ്യു​ക. ഇ​ന്ത്യ​യി​ല്‍ ജൂ​ണ്‍-​ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ വി​ത​ക്കു​ക​യും സെ​പ്​​റ്റം​ബ​ര്‍-​ഒ​ക്​​ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ വി​ള​വെ​ടു​ക്കു​ക​യും ​ചെ​യ്യും. നെ​ല്ല്, ചോ​ളം, പ​രു​ത്തി, നി​ല​ക്ക​ട​ല, ക​മ്ബം തു​ട​ങ്ങി​യ​വ ഖാ​രി​ഫ്​ വി​ള​ക​ളി​ല്‍​പ്പെ​ട്ട​വ​യാ​ണ്.
തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍കാലവർഷം ഇ​ത്ത​വ​ണ വൈ​കി​യ​തി​നാ​ല്‍ വി​ള​യി​റ​ക്ക​ല്‍ വൈ​കി​യി​രു​ന്നു. 33 ശ​ത​മാ​നം മ​ഴ​ക്കു​റ​വാ​ണ്​ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.പ്ര​ധാ​ന ഖാ​രി​ഫ്​ വി​ള​യാ​യ നെ​ല്ല്​ ഉ​ല്‍​പാ​ദ​ന കൃ​ഷി​യി​ട​ങ്ങ​ളു​ടെ അ​ള​വ്​ 52.47 ല​ക്ഷം ഹെ​ക്​​ട​റാ​യി ചു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ത്​ 68.60 ആ​യി​രു​ന്നു.പ​യ​ര്‍, പ​രി​പ്പു​വ​ര്‍​ഗ കൃ​ഷി​യി​ട​ങ്ങ​ളു​ടെ വ്യാ​പ്​​തി​യി​ലും വ്യാ​പ​ക കു​റ​വു​ണ്ടാ​യി. 27.91 ല​ക്ഷം ഹെ​ക്​​ട​റി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം കൃ​ഷി​യി​റ​ക്കി​യ സ്​​ഥാ​ന​ത്ത്​ ഇ​ത്ത​വ​ണ വെ​റും 7.94 ല​ക്ഷം ഹെ​ക്​​ട​റി​ലേ പ​യ​ര്‍, പ​രി​പ്പു​വ​ര്‍​ഗ​ങ്ങ​ള്‍ വി​ള​യി​റ​ക്കു​ന്നു​ള്ളൂ. എ​ണ്ണ​ക്കു​രു കൃ​ഷി​യി​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ട്. 59.37 ല​ക്ഷം ഹെ​ക്​​ട​റി​ല്‍​നി​ന്ന്​ 34.02 ല​ക്ഷം ഹെ​ക്​​ട​റാ​യാ​ണ്​ നി​ല​ക്ക​ട​ല, സോ​യാ​ബീ​ന്‍, സൂ​ര്യ​കാ​ന്തി പാ​ട​ങ്ങ​ള്‍ കു​റ​ഞ്ഞ​ത്. നാ​ണ്യ വി​ള​ക​ളാ​യ ക​രി​മ്ബ്, പ​രു​ത്തി, ച​ണം എ​ന്നി​വ​യു​ടെ​യും വി​ള​യി​ട വ്യാ​പ്​​തി ഗ​ണ്യ​മാ​യി കു​റ​ഞ്ഞു​​വെ​ന്ന്​ കൃ​ഷി​മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox