രാജ്യത്തെ വിലക്കയറ്റം ഒഴിവാക്കാൻ ശീതകാല സീസണിലെ ഉത്സവ കാലയളവിൽ ഖാരിഫ് ഉള്ളിയ്ക്ക് കൂടുതൽ പ്രോത്സാഹനവും ഉത്തേജനവും നൽകണമെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം കൃഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സാധാരണയായി, ശൈത്യകാലത്ത് ഉള്ളി വില കുതിച്ചുയരുന്നു, കാരണം സംഭരിച്ച റാബി ഉള്ളി തീർന്നുപോകുകയും, പുതിയ ഖാരിഫ് ഉള്ളി സംഭരിക്കാനും കഴിയാത്തതിനാൽ വില കുത്തനെ ഉയരാറാണ് പതിവ്. നിലവിൽ രാജ്യത്ത് ഖാരിഫ് ഉള്ളി വിതയ്ക്കൽ പുരോഗമിക്കുകയാണ്. ശൈത്യകാലത്തെ ഉത്സവകാലത്തുണ്ടാവുന്ന ഖാരിഫ് ഉള്ളിയ്ക്ക് രാജ്യത്ത് വലിയ പങ്കുണ്ട് എന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി പറഞ്ഞു.
ശൈത്യകാലത്തെ ഉള്ളിയുടെ ലഭ്യത ഉറപ്പാക്കാൻ, ഖാരിഫ് ഉള്ളിയുടെ വിതരണത്തിന് കൂടുതൽ പ്രോത്സാഹനവും ഉത്തേജനവും നൽകണമെന്ന് ഞങ്ങൾ കൃഷി മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ക്യാബിനറ്റ് സെക്രട്ടറിയുടെ യോഗത്തിൽ ഇക്കാര്യം ഊന്നിപ്പറയുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 2023 കലണ്ടർ വർഷത്തിൽ രാജ്യത്തിന്റെ ഉള്ളി ഉൽപ്പാദനം 319 ലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു, ഇത് മുൻവർഷത്തെ 324 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് അൽപ്പം കുറവാണ്.
219 ലക്ഷം ടണ്ണിന്റെ റാബി വിള ഇതിനകം എത്തിക്കഴിഞ്ഞു, ശേഷിക്കുന്ന 100 ലക്ഷം ടൺ ഖാരിഫിലും അവസാന ഖാരിഫിലും വരും, ഇത് ശൈത്യകാലത്തെ ഉള്ളിയുടെ ആവശ്യം നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷം മുഴുവനും ഉള്ളി ലഭ്യത ഉറപ്പാക്കുന്ന നിമിഷം, വില കുറയും. ഈ വിളകൾ കാലാനുസൃതമാണ്, ഉള്ളിയുടെ ഉൽപ്പാദനവും സംഭരണവും വ്യാപിപ്പിച്ചാൽ വിലക്കയറ്റം ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: IFAJ 2023: അഗ്രികൾച്ചറൽ ജേണലിസ്റ്റുകളുടെ ഇന്റർനാഷണൽ ഫെഡറേഷൻ ‘IFAJ’ ന്റെ 61-ാമത് അംഗമായി കൃഷി ജാഗരൺ
Share your comments