പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകാന്‍ ഹരിത കര്‍മ്മ സേന രൂപീകരിച്ച് കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത്. ശുചിത്വമിഷനുമായി സഹകരിച്ച് ഹരിതചട്ടം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ പദ്ധതി രൂപീകരിച്ചത്. ഹരിത കര്‍മ്മസേനയുടെ ഉദ്ഘാടനം കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജലക്ഷ്മി അമ്മാള്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് എസ് സിനി അധ്യക്ഷയായിരുന്നു.
ഗ്രാമപഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മസേന വോളണ്ടിയര്‍മാരെ തെരഞ്ഞെടുത്തു. ഇവര്‍ക്ക് യൂണിഫോമും ഐഡി കാര്‍ഡും വിതരണം ചെയ്തു. വോളണ്ടിയര്‍മാര്‍ ഓരോ വീട്ടില്‍നിന്നും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കും. ഒരു കിലോ പ്ലാസ്റ്റിക്കിന് 50 രൂപ വീതം വീട്ടുകാര്‍ക്ക് നല്‍കും. ഇവ പഞ്ചായത്തില്‍ എത്തിച്ച് തരംതിരിച്ച് ഷ്രഡിങ് യൂണിറ്റുകളില്‍ എത്തിക്കുന്നതാണ് പദ്ധതി.
Share your comments