ഹരിയാനയിലെ ഹിസാറിൽ കർഷകരോടൊപ്പം സംവദിച്ചശേഷം MFOI, VVIF കിസാൻ ഭാരത് യാത്രാ സംഘം സിർസയിലേക്ക് പുറപ്പെട്ടു. ഭംഗു ഗ്രാമത്തിലെ ഏക്കർഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനിയും കെവികെയും സംഘം സന്ദർശിച്ചു. ഏക്കർഫാം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഡയറക്‌ടറും കർഷകനുമായ സുഖ്‌ജിത് സിങ്ങുമായി സംഘം സംസാരിച്ചു.
കൂടുതൽ വാർത്തകൾ: ചിക്കൻ വില ഉയർന്നുതന്നെ! കേരളത്തിലെ കോഴിക്കർഷകർ വലയുന്നു
"കാർഷിക മേഖലയെ സജീവമായി മുന്നോട്ടു കൊണ്ടുപോകാനാണ് എന്റെ ആഗ്രഹം. കൃഷി വെറുമൊരു തൊഴിലല്ല, ജനങ്ങൾക്ക് ഭക്ഷണം നൽകുന്നു, ഒപ്പം പഴയകാലത്തെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു. പുതിയ തലമുറയെ കാർഷിക സാങ്കേതിക വിദ്യകളും, കൃഷിയെ ബഹുമാനിക്കാനും പഠിപ്പിക്കണം", സിംഗ് കൂട്ടിച്ചേർത്തു.
കർഷകരെ ആദരിച്ച് കിസാൻ ഭാരത് യാത്ര
ഭദ്ര ഗ്രാമത്തിൽ നിന്നുള്ള ചന്ദർഭൻ, ബാപ്പ ഗ്രാമത്തിൽ നിന്നുള്ള സുഭാഷ് സർപഞ്ച്, ബുധ ഖേര ഗ്രാമത്തിൽ നിന്നുള്ള ഭഗവാൻ ദാസ് എന്നിവർക്ക് മാതൃകാ കർഷകർക്കുള്ള പ്രശംസാപത്രം നൽകി കിസാൻ ഭാരത് യാത്രാ സംഘം ആദരിച്ചു. പാരമ്പര്യവും കൃഷിയിലെ പുതുമയും തമ്മിലുള്ള ബന്ധം മനസിലാക്കാൻ യാത്രാ സംഘം സഹുവാല ഗ്രാമത്തിലെത്തി. ഓരോ ഗ്രാമത്തിലെയും മികച്ച കർഷകരെ കണ്ടെത്തി ആദരിക്കുകയും അവരോട് സംവദിക്കുകയും ചെയ്യുന്നതിലൂടെ കാർഷിക മേഖലയെ ശാക്തീകരിക്കുകയാണ് യാത്രയുടെ ലക്ഷ്യം.
Share your comments