കൃഷി ജാഗരൺ കര്‍ഷക കൂട്ടായ്‌മ കര്‍ഷകര്‍ക്ക് പരസ്പരം ആശയ വിനിമയം നടത്തുവാനുള്ള നല്ലൊരു വേദിയാണെന്ന് നെടുവത്തൂര്‍ കിസ്സാന്‍ ക്ലബ്ബ് പ്രസിഡന്റ് ശ്രീ. സുരേഷ് പറഞ്ഞു. പെരിനാട് കിസ്സാന്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പെരിനാട് കൃഷിഭവന്റെയും പഞ്ചായത്തിന്റെയും കൃഷി ജാഗരൺ കാര്‍ഷിക മാസികയുടെ ആഭിമുഖ്യത്തിൽ മൂന്നാമത്തെ കിസാന്‍ ക്ലബ്ബും മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് ദാനവും നവംബർ 1 കേരള പിറവി ദിനത്തിൽ പെരിനാട് പഞ്ചായത്ത് ഹാളിൽ വച്ച് ഉദ്ഘാടനം ചെയ്തു. പെരിനാട് പഞ്ചായത്ത് പച്ചക്കറി കൃഷി, നെൽ കൃഷി, തെങ്ങ് കൃഷി, കശുമാവ് കൃഷി എന്നി വിവിധ മേഖലകളിൽ ക്കൊണ്ടിരിക്കുന്നതിനാലാണ് കൃഷി ജാഗരൺ പെരിനാട്.വച്ച് കിസ്സാന്‍ ക്ലബ്ബ് ഉദ്ഘാടനം നടത്താന്‍ .തീരുമാനിച്ചത്.
കഴിഞ്ഞ 2 വര്‍ഷങ്ങളിലായി കൊല്ലം ജില്ലയിലെ മികച്ച ജൈവകൃഷിയ്ക്കുള്ള അവാര്‍ഡ് നേടിയ പഞ്ചായത്ത് എന്ന നിലയിലും മികച്ച് നിൽക്കുന്നു പെരിനാട്. ചടങ്ങിൽ പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. അനിൽ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.രാജശേഖരന്‍ പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെരിനാട് കൃഷി ഓഫീസർ ശ്രീ.ജി ബൈജു സ്വാഗതം പറഞ്ഞു. അതോടൊപ്പം പെരിനാട് പഞ്ചായത്ത് മികച്ച 8 കര്‍ഷകരെ അവാര്‍ഡ് നൽകി ആദരിക്കുകയും ചെയ്തു. ഏറ്റവും മികച്ച കര്‍കനായി തെരഞ്ഞെടുത്ത ശ്രീ. ചന്ദ്രന്‍പിള്ളയ്ക്ക് സ്വര്‍ണ്ണനാണയം നല്കുകയും അതോടൊപ്പം കൃഷിജാഗരൺ മാസികയുടെ വകയായി ഒരു വര്‍ഷത്തെ വരി സൗജന്യമായി നൽകുകയും നല്ലയിനം ഹൈബ്രിഡ് വിത്തുകളുടെ പാക്കറ്റ് സൗജന്യമായി നൽകുകയും ചെയ്‌തു . മറ്റ് കര്‍ഷകര്‍ക്ക് ഉപഹാരത്തോടൊപ്പം ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനും, മാസികയും, ഹൈബ്രിഡ് വിത്തുകളും സൗജന്യമായി നല്കി . ഏറ്റവും മികച്ച കര്‍ഷകന് പുറമേ മികച്ച സമ്മിശ്ര കര്‍ഷകന്‍, കിഴങ്ങ് വിള കര്‍ഷകന്‍, മികച്ച വനിതാ കര്‍ഷക, മികച്ച വിദ്യാര്‍ത്ഥി കര്‍ഷകന്‍, മികച്ച പച്ചക്കറി കര്‍ഷകന്‍, മികച്ച കരനെല്ല് കർഷകൻ എന്നീ അവാര്‍ഡുകളും വിതരണം ചെയ്തു.
ഇതോടൊപ്പം കെ.സി.പി.എം ആലപ്പുഴയിലെ കൃഷി ഓഫീസറായ ശ്രീ. പ്രമോദ് മാധവന്‍ ഓണത്തിനുള്ള വാഴക്കൃഷിയെ കുറിച്ച് ക്ലാസ്സെടുത്തു. ശ്രീ. സി. സന്തോഷ്, പ്രസിഡന്റ് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്, ശ്രീമതി വി.ശോഭ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. എസ്.ശ്രീദേവി, വൈസ് പ്രസിഡന്റ്, പെരിനാട് ഗ്രാമ പഞ്ചായത്ത് ശ്രീ.വി. പ്രസകുമാര്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. റ്റി. സുരേഷ്‌കുമാര്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി. ഇന്ദിര.കെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മറ്റ് കൃഷി ഭവന്‍ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
Share your comments