-
-
News
കുറുവദ്വീപ് ജനുവരി 31വരെ തുറക്കരുത്; അഖിലേന്ത്യാ കിസാന്‍സഭ
മാനന്തവാടി: നെല്‍ക്കൃഷിയടക്കമുള്ള വിളവെടുപ്പ് തീരുന്നതുവരെ 2018 ജനവരി31വരെ കുറുവ ദ്വീപ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കരുതെന്ന് അഖിലേന്ത്യ കിസാന്‍സഭ മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു. കുറുവ ദ്വീപില്‍ നിന്ന് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യനെ അക്രമിക്കുന്നതും നിത്യസംഭവമാണ്. നിയന്ത്രണമില്ലതെ സഞ്ചാരികളെ ദ്വീപില്‍ പ്രവേശിപ്പിക്കുന്നത് വന്യമൃഗങ്ങളെ പ്രകോപ്പിക്കുന്നതിനും മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതിനും കരണമാകുന്നുണ്ട്. കുറുവ ദ്വീപിലെ സന്ദര്‍ശകരെ നിയന്ത്രിക്കാ
മാനന്തവാടി: നെല്‍ക്കൃഷിയടക്കമുള്ള വിളവെടുപ്പ് തീരുന്നതുവരെ 2018 ജനവരി31വരെ കുറുവ ദ്വീപ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കരുതെന്ന് അഖിലേന്ത്യ കിസാന്‍സഭ മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു. കുറുവ ദ്വീപില്‍ നിന്ന് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യനെ അക്രമിക്കുന്നതും നിത്യസംഭവമാണ്. നിയന്ത്രണമില്ലതെ സഞ്ചാരികളെ ദ്വീപില്‍ പ്രവേശിപ്പിക്കുന്നത് വന്യമൃഗങ്ങളെ പ്രകോപ്പിക്കുന്നതിനും മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതിനും കരണമാകുന്നുണ്ട്. കുറുവ ദ്വീപിലെ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലന്നും സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും 2008 മുതല്‍ വനംവകുപ്പ് ആവശ്യപ്പെടുന്നതാണ്.
കഴിഞ്ഞകാലങ്ങളില്‍ ദ്വീപിനുള്ളില്‍ ആനയുടെ ശല്യം കാരണം പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത് പലദിവസവും നിര്‍ത്തിവെച്ചിരിന്നു. എതു സമയത്തും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ കുറുവ ദ്വീപില്‍ സഞ്ചാരികള്‍ക്ക് നേരെ വന്യ മൃഗങ്ങളുടെ അക്രമം ഉണ്ടാകാം. ഇത് തടയാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇവിടെയില്ല. ദ്വീപില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന സമയത്തില്‍ ഒരു കരണവശലും മാറ്റം വരുത്തരുതെന്നും യോഗം ആവശ്യപ്പെട്ടു.
കുറുവാ ദ്വീപില്‍ അനധികൃതമായി കച്ചവടം ചെയ്യുന്ന ചിലരും ഭൂമാഫിയകളും ചേര്‍ന്ന് ഉണ്ടക്കിയ കുറുവ സംരക്ഷണസമതിയെന്ന പേരില്‍ സംഘടനയുണ്ടാക്കി കുറുവ തുറക്കാന്‍ ബഹളം വെയ്ക്കുന്നത്. കര്‍ഷകര്‍ക്കോ കര്‍ഷക തൊഴിലാളികളായ ആദിവാസികള്‍ക്കോ യാതൊരു ഗുണവും കുറുവാ തുറന്നാല്‍ ലഭിക്കില്ല. കുറുവ ദ്വീപിന്റെ സമീപപ്രദേശമായ ചെറിയമല,പാക്കം, പാല്‍ വെളിച്ചം, ബാവലി, കൂടല്‍ക്കടവ്, ചാലിഗദ്ധ, കുറവദ്വിപ് എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിന് വയലുകളില്‍ നെല്‍ക്കൃഷിയിറക്കിയ കര്‍ഷകരുടെ വിളവെടുപ്പ് പൂര്‍ത്തിയാക്കതെ ഒരു കരണവശലും കുറുവ ദ്വീപ് തുറക്കരുതെന്ന് അഖിലേന്ത്യ കിസാന്‍സഭ ആവശ്യപ്പെട്ടു.രാജന്‍ അധ്യക്ഷത വഹിച്ചു.എം.ബാലകൃഷ്ണന്‍, കെ.പി.വിജയന്‍, ശശിധരന്‍, ഇ.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.
English Summary: kisan Sabha : Kuruwadweep should remain closed till jan 31st
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments