124 മാസങ്ങൾ കൊണ്ട് നിങ്ങൾ നിക്ഷേപിച്ച പണം ഇരട്ടിയാക്കണോ? എങ്കിൽ, Kisan Vikas Patra (KVP) Scheme ൽ നിക്ഷേപിക്കൂ. ഇത് കേന്ദ്ര സർക്കാർ പിന്തുണക്കുന്ന വളരെ പേരുകേട്ട ഒരു saving scheme ആണ്. ഇത്, ഇന്ത്യ പോസ്റ്റ് സമാരംഭിച്ചത് 1988 ലാണ്. ലാഭമടക്കമുള്ള നിക്ഷേപത്തിൻറെ ലഭ്യത Kisan Vikas Patra Scheme ഉറപ്പ് തരുന്നു. പദ്ധതിയുടെ പലിശ നിരക്ക് സർക്കാർ കാൽവർഷത്തേക്കായി fixed ആയി വെച്ചിരിക്കുന്നു.
Kisan Vikas Patra (KVP) scheme ൻറെ ഇപ്പോഴത്തെ പലിശനിരക്ക് 6.9% ആണെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. Minimum amount ആയ 1000 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് ഈ സ്‌കീമിൽ ചേരാവുന്നതാണ് ലാഭമടക്കമുള്ള നിക്ഷേപം തിരിച്ചു കിട്ടുമെന്ന് scheme ഉറപ്പ് നൽകുന്നു.
Kisan Vikas Patra (KVP) scheme ൽ ചേരാനുള്ള യോഗ്യതകൾ
- പതിനെട്ടോ അതിനു കൂടുതൽ വയസ്സുള്ള ഏതു ഇന്ത്യൻ പൗരനും KVP ൽ ചേരാവുന്നതാണ് .
- ഒറ്റയ്ക്കോ, മൂന്നാൾ ചേർന്ന് joint ആയോ ചേരാവുന്നതാണ്.
- ഒരാൾക്ക് തൻറെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ചെന്ന് KVP scheme ൽ ചേരാവുന്നതാണ് .
- സ്വന്തം പേരിലോ, പ്രായപൂർത്തിയാകാത്തവരുടെ പേരിലോ തുടങ്ങാവുന്നതാണ്
- ട്രസ്റ്റുകൾക്ക് KVP scheme ൽ invest ചെയ്യാവുന്നതാണ്. എന്നാൽ HUFs (Hindu Undivided Family), NRIs എന്നിവർക്ക് ഇതിൽ ചേരാൻ യോഗ്യതയില്ല
Kisan Vikas Patra: Double Your Investment Through This Post Office Scheme; Know Eligibility, Rate of Interest & Other Details
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഖാദി ഫേസ് മാസ്കുകള്‍ ഇനി മുതല്‍ ഓണ്‍ലൈനിൽ വാങ്ങാം
Share your comments