കേന്ദ്രസർക്കാർ സബ്സിഡിയോടെയുള്ള സ്വര്‍ണപ്പണയ കാര്‍ഷികവായ്പകള്‍ നിര്‍ത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്രയം കിസാന്‍ ക്രെഡിറ്റ് കാര്‍ഡാണ് (കെ.സി.സി.) നിലവില്‍ സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയെടുത്തവര്‍ ഏപ്രില്‍ ഒന്നിനകം കെ.സി.സി. എടുത്താല്‍ നാലുശതമാനം പലിശയിളവ് ലഭിക്കും. കെ.സി.സി. എടുത്തിട്ടുണ്ടെന്ന് ബാങ്കുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ നബാര്‍ഡ് പണം അനുവദിക്കും. കെ.സി.സി. ഇല്ലാത്തവര്‍ക്കും കാര്‍ഷിക വായ്പ കിട്ടും.8.1 മുതല്‍ 9 ശതമാനം വരെയാണ് പലിശ.
കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യമായ വായ്പ സമയത്തിന് ലഭ്യമാക്കാനാണ് കെ.സി.സി.. അക്കൗണ്ട് എടുത്താല്‍ കര്‍ഷകര്‍ക്ക് റുപേ കാര്‍ഡ് ലഭിക്കും. കൃഷിക്കുവേണ്ട സമയത്ത് പണം ബാങ്കില്‍നിന്നു ലഭിക്കും. ഒമ്പതുശതമാനമാണ് പലിശ. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് അഞ്ചുശതമാനം പലിശ കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നല്‍കും. ഫലത്തില്‍ നാലുശതമാനം പലിശയ്ക്കു വായ്പ.
1.6 ലക്ഷം രൂപവരെ വരെ വായ്പ ഈടൊന്നുമില്ലാതെ ലഭിക്കും. കൃഷിസ്ഥലം ഈടുവെച്ച് എത്രലക്ഷം രൂപ വരെയും വായ്പ ലഭിക്കും. മൂന്നുലക്ഷം രൂപവരെയുള്ള തുകയ്ക്കാണ് സബ്സിഡി ലഭിക്കുക. ഇക്കൊല്ലംമുതല്‍ മത്സ്യകൃഷിക്കും കന്നുകാലിവളര്‍ത്തലിനും കെ.സി.സി. വഴി വായ്പ കിട്ടും.
വസ്തുവിന്റെ നികുതിരസീതും കൈവശാവകാശരേഖയും അപേക്ഷകന്റെ ഫോട്ടോ, ആധാര്‍കാര്‍ഡ്, പാന്‍ (കെ.വൈ.സി.) എന്നിവയുമാണ് 1.6 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് വേണ്ടത്.അതിനുമുകളിലാണെങ്കില്‍ ആധാരം ഈടായി നല്‍കണം.
എത്രഭൂമിയുണ്ട് എന്നതിനനുസരിച്ചായിരിക്കും വായ്പാപരിധി നിശ്ചയിക്കുക. ഏതു കൃഷിയാണെന്നതു നോക്കിയാണ് തുകയനുവദിക്കുക. അപേക്ഷകന്റെ കൃഷിയിടം ബാങ്ക് മാനേജര്‍ സന്ദര്‍ശിച്ച് കൃഷി ഏതാണെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് കെ.സി.സി അനുവദിക്കുക.
എല്ലാ സാമ്പത്തികവര്‍ഷവും ജില്ല തിരിച്ച് വായ്പാമാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ പ്രത്യേക സംഘമുണ്ട്. അതനുസരിച്ചാണ് .ഏതുകൃഷിക്ക് എത്രതുകവരെ നല്‍കാമെന്നു നിശ്ചയിക്കുക.ഒരു സെന്റിന് പരമാവധി അയ്യായിരം രൂപയോളമാണ് ലഭിക്കുക.
അഞ്ചുവര്‍ഷമാണ് കെ.സി.സി. കാലാവധി. ഓരോ വര്‍ഷവും പുതുക്കണം. എപ്പോള്‍ വേണമെങ്കിലും പണം അടയ്ക്കാനും പിന്‍വലിക്കാനും സാധിക്കും. എല്ലാബാങ്കുകളിലുമായി പരമാവധി.മൂന്നുലക്ഷം രൂപയേ സബ്സിഡി നിരക്കില്‍ ലഭിക്കൂ.
Share your comments