<
  1. News

എന്താണ് EWS? ആർക്കൊക്കെ ഈ ആനുകൂല്യം ലഭിക്കും

രാജ്യത്ത് ഇതുവരെ സംവരണാനുകല്യങ്ങൾ ലഭിക്കാത്ത ജനറൽ വിഭാഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പുതിയ സംവരണാനുകൂല്യമാണ് EWS.103 ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് രാജ്യത്ത് EWS നടപ്പിലാക്കിയത്. ഇതുപ്രകാരം സർക്കാർ ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പടെ സംവരണാനുകൂല്യം ലഭിക്കും. ജനറൽ വിഭാഗത്തിലുള്ളവർക്ക് സംവരണാനുകൂല്യങ്ങൾ ലഭിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചില മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

Shijin K P
EWS Rea
EWS Rea

രാജ്യത്ത് ഇതുവരെ സംവരണാനൂകല്യങ്ങൾ ലഭിക്കാത്ത ജനറൽ വിഭാഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച പുതിയ സംവരണാനൂകൂല്യമാണ് EWS. 103 ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് രാജ്യത്ത് EWS നടപ്പിലാക്കിയത്. ഇതുപ്രകാരം സർക്കാർ ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പടെ സംവരണാനുകൂല്യം ലഭിക്കും. ജനറൽ വിഭാഗത്തിലുള്ളവർക്ക് സംവരണാനുകൂല്യങ്ങൾ ലഭിക്കാൻ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചില  മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ

☛ കുടുംബ വാർഷിക വരുമാനം: 8 ലക്ഷം രൂപയിൽ കവിയരുത്
☛ ഭൂസ്വത്ത്:  5 ഏക്കറിൽ കവിയരുത്
☛ വീട് ഫ്ലാറ്റ്: 1000 സ്വകയർ ഫീറ്റിൽ കവിയരുത്
☛ ഹൌസ് പ്ലോട്ട്: മുനിസിപ്പൽ/കോർപ്പറേഷൻ  
☛ 100 സ്വകയർ യാർഡ് അതായത് 2.05 സെന്റിൽ കവിയരുത്
☛ ഗ്രാമപഞ്ചായത്ത്:  200 സ്ക്വയർയാർഡ് വരെ അതായത് 4.1 സെന്റിൽ കവിയരുത്
 

സംസ്ഥാന സർക്കാർ മാനദണ്ഡങ്ങൾ

☛ കുടുംബ വാർഷിക വരുമാനം:  4 ലക്ഷം രൂപയിൽ കവിയരുത്
☛ ഭൂസ്വത്ത്, ഗ്രാമപഞ്ചായത്ത്: 21/2 ഏക്കറിൽ കവിയരുത്
☛ മുനിസിപ്പാലിറ്റി:  75 സെന്റിൽ കവിയരുത്
☛ കോർപ്പറേഷൻ: 50 സെന്റിൽ കവിയരുത്
☛ ഹൌസ് പ്ലോട്ട് : ഗ്രാമപഞ്ചായത്ത് : നിബന്ധനകൾ ഇല്ല
☛ മുനിസിപ്പാലിറ്റി: 20 സെന്റിൽ കവിയരുത്
☛ കോർപ്പറേഷൻ: 15 സെന്റിൽ കവിയരുത്
 
അന്ത്യേദയ അന്നയോജന, പ്രയോരിറ്റി ഹൗസ് ഹോൾഡ് റേഷൻ കാർഡ് ഉടമകൾക്ക് ഹൌസ് പ്ലോട്ട്,വാർഷിക വരുമാനം ഭൂസ്വത്ത് മാനദണ്ഡങ്ങളൊന്നും ബാധകമല്ലാതെ തന്നെ EWS സംവരണത്തിന് അർഹരായിരിക്കും. 

സംവരണാനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ട രേഖകൾ

☛ നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷ
☛ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ വിശദാംശങ്ങൾ
☛ അപേക്ഷയിൽ ക്ഷണിച്ചിരിക്കുന്ന ഭൂമിയുടെ ഭൂനികുതി രശീത്
☛ ജാതി തെളിയിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ കോപ്പി
☛ ആധാർ കോപ്പി
☛ പാസ്പോർട്ട് സൈസ് ഫോട്ടോ
☛ വരുമാനം തെളിയിക്കുന്ന രേഖ
 

എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്

☛ സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ് നൽകുന്നത് വില്ലേജ് ഓഫീസറാണ്.
☛ കേന്ദ്ര സർക്കാരിന്റെ ആവശ്യങ്ങൾക്കുള്ള EWS സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസ് വഴി തഹസിൽദാരുമാണ് നൽകുന്നത്.  
English Summary: know more about ews reservation

Like this article?

Hey! I am Shijin K P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds